'നന്ദി, ഈ സ്വപ്നത്തിലേക്ക് വഴികാട്ടിയതിന്'! ഒരു ഗൃഹനാഥന്റെ അനുഭവസാക്ഷ്യം
Mail This Article
ആലുവ പട്ടേരിപ്പുറം എന്ന സ്ഥലത്ത് നിർമിച്ച പുതിയ വീടിന്റെ വിശേഷങ്ങൾ വീട്ടുകാർ പങ്കുവയ്ക്കുന്നു..
മനോരമ വീട് ചാനലിന്റെ സ്ഥിരം വായനക്കാരനാണ് ഞാൻ. ഇവിടെ നിന്നും ലഭിച്ച ആശയങ്ങളും നിർദേശങ്ങളും സ്വരുക്കൂട്ടിയാണ് ഞങ്ങളുടെ സ്വപ്നഭവനം നിർമിച്ചത്. ഞങ്ങളുടെ കുടുംബസുഹൃത്തായ ഡിസൈനർ സുരേന്ദ്ര കുമാറിനെയാണ് നിർമാണം ഏൽപിച്ചത്. അതിനാൽ ഞങ്ങളുടെ ആവശ്യങ്ങൾ ആശയവിനിമയം ചെയ്യാൻ എളുപ്പമായിരുന്നു.
ചെറിയ പ്ലോട്ടാണ്. അവിടെ പരമാവധി വിശാലതയും കാറ്റും വെളിച്ചവും കയറുന്ന അകത്തളങ്ങളുമുള്ള ഒരു വീട് എന്നതായിരുന്നു അടിസ്ഥാന ആശയം. പരമാവധി സ്ഥല ഉപയുക്തതയ്ക്കുവേണ്ടിയാണ് ഫ്ലാറ്റ് ബോക്സ് എലിവേഷൻ തിരഞ്ഞെടുത്തത്. പില്ലർ ഫൗണ്ടേഷനിലാണ് അടിത്തറയും സ്ട്രക്ചറും പണിതത്. തൂണുകൾ ഗ്രാനൈറ്റ് പതിച്ച് ഹൈലൈറ്റ് ചെയ്‌തു.
സിറ്റൗട്ട്, ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, കിച്ചൻ, വർക്കേരിയ, ലൈബ്രറി, മൂന്നു കിടപ്പുമുറികൾ, ബാൽക്കണി, ഓപ്പൺ ടെറസ് എന്നിവയാണ് 2400 ചതുരശ്രയടിയിൽ ഒരുക്കിയത്.
വീടിന്റെ സിറ്റൗട്ടിൽ സോപാനം മാതൃകയിൽ ഇൻബിൽറ്റ് അരമതിൽ കൊടുത്തു. പ്രധാനവാതിലിന്റെ ഭിത്തി, ടീക് ഫിനിഷിൽ വുഡൻ പാനലിങ് ചെയ്തു.
വീടിനകത്തും പുറത്തും വെള്ള നിറത്തിന്റെ തെളിമയും പരിശുദ്ധിയും നിറയുന്നു. വലിയ ജനാലകൾ കൊടുത്ത് കാറ്റും വെളിച്ചവും ഉള്ളിലേക്ക് എത്തിച്ചു. സ്‌റ്റെയർ ഏരിയ ഡബിൾഹൈറ്റിൽ ഒരുക്കി. സ്‌റ്റെയിൻലെസ്സ് സ്റ്റീൽ + ടഫൻഡ് ഗ്ലാസ് ഫിനിഷിലാണ് കൈവരികൾ. താഴെ ഒരു പെബിൾ കോർട്യാർഡ് കൊടുത്തു.
പുസ്തകങ്ങളെ സ്നേഹിക്കുന്ന ഒരു കുടുംബമാണ് ഞങ്ങളുടേത്. അതിനാൽ വിശാലമായ ഒരു ലൈബ്രറി സജ്ജീകരിച്ചു. ലൈബ്രറിയിൽ തേക്കിൽ തീർത്ത അലമാരകൾ തലയെടുപ്പോടെ നിൽക്കുന്നു.
മൾട്ടിവുഡ് ഗ്രീൻ- വൈറ്റ് തീമിലാണ് അടുക്കള. മൾട്ടിവുഡ് + എംഡിഎഫ് ഫിനിഷിൽ കിച്ചൻ ക്യാബിനറ്റുകൾ ഒരുക്കി. കൗണ്ടറിൽ ഗ്രാനൈറ്റ് വിരിച്ചു.
സ്ട്രക്ചറും ഫർണിഷിങ്ങും സഹിതം 42 ലക്ഷം രൂപയ്ക്ക് പണി പൂർത്തിയാക്കി. നിലവിലെ നിരക്കുകൾ വച്ചുനോക്കുമ്പോൾ ഇത് ലാഭമാണ്. ഞങ്ങൾക്ക് സ്വപ്നഭവനം ഒരുക്കാനുള്ള പ്രചോദനവും മാർഗനിർദേശങ്ങളും നൽകിയ മനോരമ വീട് ചാനലിനോടുള്ള നന്ദിയും സന്തോഷവും അറിയിക്കുന്നു.
Project facts
Location- Patteripurum, Aluva
Plot-40 cent
Area- 2400 SFT
Owner-Leela Ravindran, Jnaneshwar R.
Mob- 8891167650
Designer-A.S. Surendra Kumar
Y.C- Feb 20, 2021
English Summary- Home Tour Malayalam, Veedu Malayalam Magazine