ADVERTISEMENT

കായംകുളം പുതുപ്പള്ളിയിലാണ് നേവൽ ബേസ് ഉദ്യോഗസ്ഥനായിരുന്ന സുരേഷ് ബാബുവിന്റെയും അധ്യാപികയായിരുന്ന സരസ്വതിയുടെയും വീട്. 35 കൊല്ലം പഴക്കമുള്ള വീടിനെ വിശ്രമകാലം ചെലവഴിക്കാൻ പാകത്തിൽ കാലോചിതമായി നവീകരിച്ച കഥയാണിത്.

old-house
പഴയ വീട്

ഒരു നില വാർക്ക വീടായിരുന്നു ഇത്. ചോർച്ച തടയാൻ പിൽക്കാലത്തു റൂഫിങ് ഷീറ്റ് വിരിച്ചിരുന്നു. സ്ഥലപരിമിതിയും അസൗകര്യങ്ങളും നിറയെയുണ്ടായിരുന്നു. അങ്ങനെയാണ് വീട് നവീകരിക്കാൻ തീരുമാനിച്ചത്. തെക്കോട്ട് ദർശനമായ വീടായിരുന്നു. പിന്നീട് പടിഞ്ഞാറു ഭാഗത്ത് റോഡ് വന്നപ്പോൾ പുതിയ വീടിന്റെ ദർശനം പടിഞ്ഞാറാക്കി തിരിച്ചു വച്ചാണ് നവീകരിച്ചത് എന്നതാണ് ഹൈലൈറ്റ്.

kayamkulam-home-exterior

സമകാലിക ശൈലിയിലേക്ക് പുതിയ വീടിന്റെ മുഖഛായ മാറ്റി. ഫ്ലാറ്റ്- ബോക്സ് ആകൃതിയിലാണ് എലിവേഷൻ. സിറ്റൗട്ട്, ഫോർമൽ ലിവിങ്, ഡൈനിങ്, കിച്ചൻ, രണ്ടു കിടപ്പുമുറികൾ എന്നിവയാണ് താഴത്തെ നിലയിലുള്ളത്. മുകൾനിലയിൽ രണ്ടു കിടപ്പുമുറികൾ, അപ്പർ ഹാൾ, ബാൽക്കണി ഗാർഡൻ എന്നിവയും ക്രമീകരിച്ചു. മൊത്തം 2250 ചതുരശ്രയടിയാണ് പുതിയ വിസ്തീർണം.

kayamkulam-home-living-JPG

ഇന്റീരിയർ മിനിമൽ ശൈലിയിലാണ് ക്രമീകരിച്ചത്. പഴയ ടൈൽസ് മാറ്റി, മാറ്റ് ഫിനിഷ്ഡ് വിട്രിഫൈഡ് ടൈൽസ് വിരിച്ചു. രണ്ടുവശം ബെഞ്ച് കൺസെപ്റ്റിലുള്ള ഡൈനിങ് ടേബിൾ സെറ്റ് റെഡിമെയ്ഡായി വാങ്ങി. 

kayamkulam-home-dine

ഗോവണി കയറി എത്തുന്നത് ഒരു ഹാളിലേക്കാണ്. ഇവിടെ പഴയ ആട്ടുകട്ടിൽ പോളിഷ് ചെയ്ത് പുനരുപയോഗിച്ചു. ഒരു ഭിത്തി നീല പെയിന്റടിച്ച് ഹൈലൈറ്റ് ചെയ്തു. ഇവിടെ ഒരു പഴയ സൈക്കിൾ പെയിന്റടിച്ച് ക്യൂരിയോ ആയി പ്രതിഷ്ഠിച്ചത് കൗതുകകരമാണ്.

kayamkulam-home-upper

കിടപ്പുമുറിയുടെ ഹെഡ്‌സൈഡ് ഭിത്തിയിൽ ഹൈലൈറ്റർ നിറം നൽകിയത് വേറിട്ടുനിൽക്കുന്നുണ്ട്. നാലു കിടപ്പുമുറികൾക്കും അറ്റാച്ഡ് ബാത്റൂം, വാഡ്രോബ് സ്‌പേസ് ക്രമീകരിച്ചു. 

kayamkulam-home-bed

അലുമിനിയം കോംപസിറ്റ് പാനൽ കൊണ്ടാണ് കിച്ചൻ കബോർഡുകൾ നിർമിച്ചത്. കൗണ്ടറിൽ ഗ്രാനൈറ്റ് വിരിച്ചു. സമീപം വർക്കേരിയയുമുണ്ട്. 

kayamkulam-home-kitchen

ഗാർഡനിങ് ഇഷ്ടമുള്ള കുടുംബമാണ്. മുറ്റത്തു അധികംസ്ഥലം ഇല്ലാത്തതിനാൽ ബാൽക്കണിയിൽ നല്ലൊരു ഗാർഡൻ ഒരുക്കി. ഇവിടെ മേൽക്കൂര ടഫൻഡ് ഗ്ലാസ് വിരിച്ചു. ഇതിലൂടെ പ്രകാശം സമൃദ്ധമായി ഉള്ളിലേക്കെത്തുന്നു. വീട്ടുകാർ കൂടുതൽ സമയം ചെലവഴിക്കാൻ ഇഷ്ടപ്പെടുന്ന ഇടമിതാണ്.

kayamkulam-home-balcony

സ്ട്രക്ചറും ഫർണിഷിങ്ങും സഹിതം 30 ലക്ഷം രൂപയ്ക്ക് കെട്ടിലും മട്ടിലും പുതുമയുള്ള വീട് സഫലമായി.

 

മാറ്റങ്ങൾ..

  • പഴയ റൂഫിങ് ഷീറ്റ് പൊളിച്ചു കളഞ്ഞു,മുകളിലേക്ക്  നില കൂട്ടിയെടുത്തു.
  • പഴയ കിടപ്പുമുറി ലിവിങ് ആക്കി മാറ്റി. സിറ്റൗട്ട് പുതുതായി കൂട്ടിച്ചേർത്തു.
  • പഴയ വർക്കേരിയ ഒരു കിടപ്പുമുറിയാക്കി മാറ്റി.
  • അകത്തളങ്ങളുടെ പുനർക്രമീകരണത്തിലൂടെ സ്ഥലപരിമിതി മറികടന്നു.
kayamkulam-home-plan

 

Project facts

Location- Puthuppally, Kayamkulam

Area- 1200 SFT (Old) 2250 SFT (New)

Owner- Suresh Babu

Designer- Mujeeb

Meadow Brown Architecture, Calicut

Mob:9037776672

Y.C- 2021

Budget- 30 Lakhs

English Summary- Renovated House Plans Kerala; Veedu Magazine

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com