ഏലത്തോട്ടത്തിൽ പാവൽ നട്ടാൽ രണ്ടുണ്ടു കാര്യം

Mail This Article
കത്തുന്ന വേനൽച്ചൂടിൽ ഏല ചെടികൾക്ക് തണലൊരുക്കിയ പാവൽ കൃഷിയും മികച്ച വരുമാനം നൽകിയതിന്റെ ആത്മ വിശ്വാസത്തിലാണ് ഇടുക്കി രാജാക്കാട് എൻആർ സിറ്റി സ്വദേശി സണ്ണി എന്ന കർഷകൻ. 40 ശതമാനം എങ്കിലും തണൽ ആവശ്യമായ ഏലം കൃഷിക്ക് ഓരോ വേനലും പരീക്ഷണ കാലമാണ്.
ചൂട് കൂടുമ്പോൾ ഏലച്ചെടികൾക്ക് മുകളിൽ തണൽ വലകൾ വിരിച്ചാണ് കർഷകർ ചെടികളെ സംരക്ഷിക്കുന്നത്. ഇത് ഭാരിച്ച സാമ്പത്തിക ചെലവിന് കാരണമാകും. ഒരു വർഷത്തിൽ താഴെ പ്രായം ഉള്ള ഏലച്ചെടികളെ ആണ് ഉണക്ക് കൂടുതലും ബാധിക്കുന്നത്. ഈ പ്രതിസന്ധി ഒഴിവാക്കാൻ വേണ്ടി ആണ് സണ്ണി ഏല തൈകൾ നട്ട സ്ഥലത്ത് പാവൽ കൃഷിയും ആരംഭിച്ചത്. ഏലച്ചെടികൾക്കും മുകളിലായി പന്തൽ ഒരുക്കി ആണ് പാവൽ വളർത്തിയത്. പന്തലിൽ പടർന്ന പാവൽ ഏലത്തിന് തണൽ ഒരുക്കി. ചെറുതല്ലാത്ത വരുമാനവും പാവൽ കൃഷിയിൽ നിന്ന് ലഭിക്കുന്നുണ്ട് എന്ന് സണ്ണി പറയുന്നു.