ADVERTISEMENT

നാടൻപയറിലും വെള്ളരിവർഗവിളകളിലും വെണ്ടയിലും കുമിൾബാധയും മണ്ഡരിയുടെ ആക്രമണവും കണ്ടുവരുന്നു. വെള്ളരിവർഗവിളയിലെയും പയറിലെയും പൂപ്പല്‍ രോഗങ്ങള്‍ നിയന്ത്രിക്കുന്നതിന് ബാസില്ലസ് സബ്ടിലിസ് പ്രയോഗവും തുടർന്നുള്ള സിലിക്ക പ്രയോഗവും മതി. വെള്ളരിവർഗവിളകളിൽ 50 ദിവസം കഴിയുമ്പോൾ ഇപിഎൻ (Entamo Pathogenic Nematode) പ്രയോഗിക്കുന്നത് മണ്ണിൽ വളരുന്ന ആമവണ്ടു പുഴുക്കളെ നശിപ്പിക്കും. ചെടിയുടെ ആരോഗ്യകരമായ വളർച്ചയ്ക്ക് ഇതാവശ്യമാണ്. ഫെബ്രുവരിയിൽ പ്രതീക്ഷിക്കുന്ന കടുത്ത ചൂടിനെ അതിജീവിക്കുന്നതിന് ജനുവരി പകുതി കഴിയുമ്പോൾ കാത്സ്യം നൈട്രേറ്റ് സ്പ്രേ 3 ഗ്രാം / ഒരു ലീറ്റർ വെള്ളത്തിൽ നൽകുക.

വേനൽക്കാല പച്ചക്കറികളിൽ വ്യാപകമായി കാണുന്ന വെള്ളീച്ചശല്യം നിയന്ത്രിക്കാന്‍ കൃഷിയിട അതിരുകളില്‍ മഞ്ഞക്കെണി വയ്ക്കുക. അപ്രതീക്ഷിത മഴയ്ക്കു സാധ്യതയുള്ളതിനാല്‍ സ്വയം തയാറാക്കുന്ന മഞ്ഞക്കെണികളിലെ മഞ്ഞപ്രതലത്തിനു മുകളിൽ വൈറ്റ് ഗ്രീസ് (ഓട്ടമൊബീൽ ഷോപ്പുകളിൽ ലഭിക്കും) പുരട്ടുക. ഇതിന്റെ പശിമ 4–5 മഴ പെയ്താലും പോവില്ല. പ്രചാരമേറുന്ന തണ്ണിമത്തൻകൃഷിക്കു ഈ മാസത്തിലും വിത്തിടാം. തടങ്ങൾ എടുത്ത് അമ്ലത ക്രമീകരിച്ചിട്ടേ ജൈവ വളം ചേർക്കുകയും തുടർന്ന് വിത്തിടുകയും ചെയ്യാവൂ.

English Summary:

Summer vegetable pest control is crucial for healthy growth. Effective organic solutions include Bacillus subtilis for fungal diseases and EPN for nematodes, along with preventative measures like calcium nitrate spray and yellow sticky traps.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com