ADVERTISEMENT
Hello there!
We’ve noticed you're using an ad blocker.
Reading matters. So does your experience.
Get ad-free access + premium stories starting at just ₹1/day.

അരുമപ്പക്ഷികൾക്ക് ചെറു പ്രായത്തിൽ പ്രധാനമായും നൽകുക അതാത് ഇനങ്ങൾക്കു യോജിച്ച ഹാൻഡ് ഫീഡിങ് ഫോർമുലയാണ്. 40 ഡിഗ്രി ചൂടുള്ള വെള്ളത്തിൽ ചേർത്ത് തയാറാക്കുന്ന ഹാൻഡ് ഫീഡിങ് ഫോർമുല പ്രത്യേകം ഉപകരണങ്ങൾ ഉപയോഗിച്ചോ സിറിഞ്ച് ഉപയോഗിച്ചോ ആണ് പക്ഷികൾക്കു നൽകുക. അത്തരത്തിൽ ഹാൻഡ് ഫീഡിങ് ഫോർമുല കഴിച്ചുകൊണ്ടിരിക്കെയാണ് മക്കു എന്ന പത്തു മാസം പ്രായമുള്ള ബ്ലൂ ആൻഡ് ഗോൾഡ് മക്കാവ് ജീവനും മരണത്തിനും ഇടയിലുള്ള നൂൽപ്പാലത്തിലൂടെ കടന്നുപോയത്. ഭക്ഷണം നൽകാൻ ഉപയോഗിച്ചിരുന്ന സിറിഞ്ചിന്റെ ഭാഗമായുള്ള ട്യൂബ് തീറ്റയ്ക്കൊപ്പം ഉള്ളിലേക്കു പോയി. അപകടം ശ്രദ്ധയിൽപ്പെട്ട ഉടമ മക്കുവിനെ അധികം വൈകാതെതന്നെ വയനാട്ടിൽനിന്ന് ആലപ്പുഴ തുമ്പോളിയിലെ സാറാസ് ബേർഡ്സ് ആൻഡ് എക്സോട്ടിക് അനിമൽ ഹോസ്പിറ്റലിൽ എത്തിക്കുകയായിരുന്നു.

ഭക്ഷണം നൽകുമ്പോൾ ട്യൂബുകൾ ഉള്ളിൽ പോയ സംഭവങ്ങൾ ഒട്ടേറെ കൈകാര്യം ചെയ്തിട്ടുണ്ടെങ്കിലും മക്കുവിന്റേത് വ്യത്യസ്തമായിരുന്നുവെന്ന് സാറാസ് ബേർഡ്സ് ആൻഡ് എക്സോട്ടിക് അനിമൽ ഹോസ്പിറ്റലിൽ ഉടമ ഡോ. റാണി മരിയ തോമസ് മനോരമ ഓൺലൈൻ കർഷകശ്രീയോടു പറഞ്ഞു. സാധാരണ ഉള്ളിൽപ്പോകുന്ന ട്യൂബുകൾ പക്ഷികളുടെ തീറ്റസഞ്ചിയിലാണ് (Crop) ഉണ്ടാവുക. എന്നാൽ, മക്കുവിന്റേത് തീറ്റസഞ്ചിയും കടന്ന് ദഹനവ്യവസ്ഥയുടെ ഭാഗമായുള്ള പ്രൊവൻട്രിക്കുലസിലേക്കു (proventriculus) പോയി. ഇത് അൽപം അപകടസാധ്യതയുള്ള അവസ്ഥയാണ്. അനസ്തേഷ്യ നൽകി പക്ഷിയെ മയക്കിയശേഷം തീറ്റ സഞ്ചിയിൽ വിടവുണ്ടാക്കി എൻഡോസ്കോപി ചെയ്ത് ട്യൂബിന്റെ സ്ഥാനം കൃത്യമായി തിരിച്ചറിഞ്ഞശേഷമാണ് നീക്കം ചെയ്തത്. 

5 ദിവസത്തെ നിരീക്ഷണത്തിനും തുടർ ചികിത്സയ്ക്കും ശേഷം കഴിഞ്ഞ ദിവസം മക്കു തിരികെ ഉടമയുടെ അടുത്തേക്കു മടങ്ങി.. 

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com