‘ജിനേഷ് മടപ്പള്ളി അനുസ്മരണം 2021’ മേയ് 5 ന് മനോരമ ഓൺലൈനിൽ
Mail This Article
കവി ജിനേഷ് മടപ്പള്ളിയുടെ ഓർമകൾക്ക് മൂന്നാണ്ട് തികയുന്നു. ജിനേഷ് മടപ്പള്ളി ട്രസ്റ്റും മനോരമ ഓൺലൈനും ചേർന്ന് ജിനേഷ് മടപ്പള്ളിയുടെ ഓർമദിനമായ മേയ് 5 ന് അനുസ്മരണം നടത്തും.
പ്രസിദ്ധ പാക്കിസ്ഥാനി എഴുത്തുകാരി ഖ്വൈസ്ര ഷഹ്റാസ് പരിപാടി ഉദ്ഘാടനം ചെയ്യും. ജിനേഷ് മടപ്പള്ളി അവാർഡ് ജൂറി ചെയർമാൻ സച്ചിദാനന്ദൻ പ്രഖ്യാപിക്കും. കവി അൻവർ അലി ജിനേഷിനെ അനുസ്മരിച്ച് സംസാരിക്കും.
‘രോഗാതുരമായ കാലത്തിന്റെ സാഹിത്യം’ എന്ന വിഷയത്തിൽ എതിരൻ കതിരവനും ബഹുസ്വരതകളുടെ സർഗ്ഗാത്മക ലോകവും ഏകസ്വരമായ അധികാര ഘടനയും തമ്മിലുള്ള സംഘർഷങ്ങൾ മുൻനിർത്തി
‘മഴവില്ലെഴുത്തുകൾ’ എന്ന ശീർഷകത്തിൽ പ്രശസ്ത എഴുത്തുകാരിയും ചിത്രകാരിയും ട്രാൻസ് ജൻഡർ ആക്ടിവിസ്റ്റുമായ കൽക്കി സുബ്രഹ്മണ്യവും സംസാരിക്കും.
ജിനേഷ് മടപ്പള്ളി ട്രസ്റ്റ് കൺവീനർ ബി. ഹിരൺ, ചെയർമാൻ വീരാൻകുട്ടി എന്നിവർ കവി ജിനേഷ് മടപ്പള്ളിയെ കുറിച്ചുള്ള ഓർമ പങ്കുവയ്ക്കും.
പരിപാടി മേയ് 5 ന് മനോരമ ഓൺലൈൻ പേജിൽ.
English Summary: Jinesh Madappally Memoir 2021