ഈലം സിനിമയ്ക്ക് രാജ്യാന്തര അംഗീകാരം

Mail This Article
പ്രശസ്ത ചെറുകഥ ഈലം സിനിമയായപ്പോഴും പുരസ്‌കാരങ്ങളുടെ നിറവിൽ. ലോകത്തെ ആദ്യ നാഗരികത ആണ് ഈലം, ബാറിൽ ഒരു ദിവസം നടക്കുന്ന കഥയാണ് ചിത്രത്തിന്റെ പ്രമേയം. ഇറ്റലിയിലെ aniros പുരസ്‌കാരമാണ് ഇപ്പോൾ ചിത്രത്തിനായി ലഭിച്ചിരിക്കുന്നത്

ആദ്യ നിർമാതാവിന്റെ ചിത്രത്തിനുള്ള ഗ്രാൻഡ് ജൂറി അവാർഡ്, നവാഗത സംവിധായകനും കോസ്റ്റും ഡിസൈനർക്കും ജൂറി മെൻഷൻ എന്നീ നേട്ടങ്ങളാണ് ചിത്രത്തെ തേടിയെത്തിയത്. നേരെത്തെ മികച്ച സംവിധായകനും നിർമാതാവിനുമുമുള്ള prisma അവാർഡും ചിത്രം നേടിയിരുന്നു. റോം ഫിലിം ഫെസ്റ്റിവലിൽ ജനുവരിയിൽ ചിത്രം പ്രദർശിപ്പിക്കും.
തമ്പി ആന്റണി ,കവിത നായർ ,റോഷൻ എന്നിവരാണ് മുഖ്യ താരങ്ങൾ. വിവിധ ഗെറ്റപ്പുകളിലാണ് തമ്പി ആന്റണി ചിത്രത്തിലെത്തുക.
ജയമേനോൻ ,ഷിജി മാത്യു ,വിനയൻ നായർ എന്നിവർ ഈഗോ പ്ലാനറ്റ് പ്രൊഡക്‌ഷൻസിന്റെ ബാനറിൽ നിർമിച്ച ചിത്രം സംവിധാനം ചെയ്തത് ചെറു കഥാകൃത്ത് വിനോദ് കൃഷ്ണയാണ് . ക്യാമറ തരുൺ ഭാസ്‌ക്കരൻ. പ്രമുഖ ഫിലിം ഫെസ്റ്റിവലിലെ വേൾഡ് പ്രീമിയറിനു ശേഷം ഈലം കേരളത്തിൽ റിലീസ് ചെയ്യും.