96 തെലുങ്ക് റീമേക്ക്: ജാനുവായി സമാന്ത; കുട്ടി ജാനുവായി ഗൗരി; ടീസർ

Mail This Article
×
സൂപ്പർഹിറ്റ് ചിത്രം 96ന്റെ തെലുങ്ക് റീമേക്ക് ടീസർ എത്തി. ഷര്‍വാനന്ദും സാമന്തയുമാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നത്. സി. പ്രേംകുമാര്‍ തന്നെയാണ് തെലുങ്ക് പതിപ്പും സംവിധാനം ചെയ്തിരിക്കുന്നത്. കുട്ടി ജാനുവായി ഗൗരി കിഷനും ഇത്തവണ എത്തുന്നുണ്ട്. ജാനു എന്നാണ് 96 തെലുങ്ക് പതിപ്പിന്റെ പേര്.
ഗോവിന്ദ് വസന്ത തന്നെയാണ് സംഗീതമൊരുക്കിയിരിക്കുന്നത്. 96ന്റെ കന്നഡ പതിപ്പ് കഴിഞ്ഞ വര്‍ഷമാണ് പുറത്തിറങ്ങിയത്. 99 എന്ന പേരില്‍ വന്ന സിനിമയില്‍ ഭാവനയും ഗണേഷുമാണ് മുഖ്യ വേഷങ്ങളില്‍ എത്തിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.