‘അവളുടെ രാവുകളെ’ ഓർമിപ്പിച്ച് സംയുക്ത മേനോൻ
![erida-movie erida-movie](https://img-mm.manoramaonline.com/content/dam/mm/mo/movies/movie-news/images/2020/12/3/erida-movie.jpg?w=1120&h=583)
Mail This Article
വി.കെ. പ്രകാശ് സംവിധാനം ചെയ്യുന്ന 'എരിഡ' എന്ന ത്രില്ലര്‍ ചിത്രത്തിന്റെ മൂന്നാമത്തെ പോസ്റ്റര്‍ പുറത്തിറക്കി. നായികയായി എത്തുന്ന സംയുക്ത മേനോന്റെ ഗ്ലാമർ അവതാരമാണ് പ്രധാന ആകർഷണം. അവളുടെ രാവുകൾ സിനിമയിലെ സീമയെ അനുസ്മരിപ്പിക്കുന്ന വിധമാണ് സംയുക്തയുടെ ലുക്കെന്നാണ് ആരാധകരുടെ കണ്ടെത്തൽ.
![erida-samyuktha-menon erida-samyuktha-menon](https://img-mm.manoramaonline.com/content/dam/mm/mo/movies/movie-news/images/2020/10/28/erida-samyuktha-menon.jpg)
എരിഡ എന്നത് ഗ്രീക്ക് പദമാണ്. യവന മിത്തോളജിയുടെ പശ്ചാത്തലത്തില്‍ സമകാലിക സംഭവങ്ങളെ പ്രതിപാദിക്കുന്ന ഒരു ത്രില്ലര്‍ സിനിമയാണിത്. നാസ്സര്‍, സംയുക്ത മേനോന്‍, കിഷോര്‍, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, ഹരീഷ് പേരടി, ഹരീഷ് രാജ് എന്നിവരാണ് പ്രമുഖ താരങ്ങള്‍.
ട്രെന്റ്‌സ് ആഡ്ഫിലിം മേക്കേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡിന്റെ സഹകരണത്തോടെ അരോമ സിനിമാസ്, ഗുഡ് കമ്പനി എന്നിവയുടെ ബാനറില്‍ അജി മേടയില്‍, അരോമ ബാബു എന്നിവര്‍ ചേര്‍ന്നു നിർമിക്കുന്ന സിനിമയുടെ ഛായാഗ്രഹണം എസ്. ലോകനാഥന്‍ നിര്‍വഹിക്കുന്നു. പ്രശസ്ത നിര്‍മ്മാതാവ് അരോമ മണിയുടെ മകന്‍ അരോമ ബാബു നിർമിക്കുന്ന ആദ്യ ചിത്രമാണ് 'എരിഡ'. വൈ. വി. രാജേഷ് തിരക്കഥ എഴുതുന്നു.