കബഡി ഉദ്ഘാടനത്തിനെത്തി; കളത്തിലിറങ്ങി കയ്യടി നേടി റോജ; വിഡിയോ

Mail This Article
കബഡി കളിച്ച് കാണികളുടെ കയ്യടി നേടുന്ന നടി റോജയുടെ വിഡിയോ ആണ് പ്രേക്ഷകരുടെ ഇടയിൽ വൈറൽ. ചിറ്റൂരിലെ അന്തര്‍ ജില്ലാ കബഡി ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്യാനാണ് റോജ എത്തിയത്. റെനിഗുണ്ടയും തിലുവലങ്ങാടും തമ്മിലായിരുന്നു മത്സരം. സംഘാടകര്‍ മത്സരം കാണാന്‍ റോജയോട് അഭ്യര്‍ത്ഥിച്ചു. കുട്ടിക്കാലത്ത് കബഡി കളിച്ചിരുന്നു എന്ന് റോജ ഉദ്ഘാടന പ്രസംഗത്തിനിടെ പറഞ്ഞിരുന്നു.
തുടര്‍ന്ന് റോജ കൂടി മത്സരത്തിൽ പങ്കെടുക്കാൻ സംഘാടകർ ആവശ്യപ്പെട്ടു. റെനിഗുണ്ട ടീമിനു വേണ്ടിയാണ് ആദ്യം റോജ കളത്തില്‍ ഇറങ്ങിയത്. അടുത്ത റൗണ്ടില്‍ എതിരാളികള്‍ക്കു വേണ്ടിയും റോജ ഇറങ്ങി. വിസിലടിച്ചും ആര്‍പ്പുവിളിച്ചുമാണ് നാട്ടുകാര്‍ റോജയുടെ കബഡി കളിയെ കാണികൾ സ്വീകരിച്ചത്.