ADVERTISEMENT

‘ജോജി’ കണ്ടിറങ്ങുന്നവർ ഒരിക്കലും മറക്കാത്തൊരു കഥാപാത്രമാണ് ജെയ്സൺ. വീട്ടിലെ കാര്യങ്ങൾ ഒരു കാര്യസ്ഥനെപ്പോലെ നോക്കിനടത്തുന്ന പഞ്ചപ്പാവം. പത്താം ക്ലാസുമുതൽ അപ്പന്റെ കള്ളഒപ്പ് ഇടാൻ പാടുപെടുന്ന ജെയ്സണെ അവതരിപ്പിച്ചിരിക്കുന്നത് മുണ്ടയക്കയംകാരൻ ജോജി ജോൺ ആണ്. ഇപ്പോഴിതാ ജോജിയെക്കുറിച്ച് പി.സി. ജോർജ് എഴുതിയ കുറിപ്പ് ആണ് ആരാധകരുെട ഇടയിൽ ചർച്ച.

 

പി.സി. ജോർജിന്റെ വാക്കുകൾ:

joji-john-shaiju
മധു സി. നാരായണനും ഷൈജു ഖാലിദിനുമൊപ്പം ജോജി

 

പ്രിയരെ,നമ്മുടെ നാട്ടിൽ നിന്നുള്ള പിള്ളേർ നേട്ടങ്ങൾ കൈവരിക്കുന്നത് എന്നും നമുക്ക് അഭിമാനമാണ്. "മുണ്ടക്കയംകാരൻ ജോജി". ചെറുപ്പകാലം തൊട്ടേ ഹൃസ്വ ചിത്രങ്ങളുടെ സംവിധായകനായും, അഭിനേതാവായും കലാവാസന കൈ വിടാതെ മുന്നോട്ട് കൊണ്ടുപോയ പോയ ജോജി ഇന്നെത്തിനിൽക്കുന്നത് മലയാളസിനിമയിലെ മുൻനിര ടീമായ ദിലീഷ് പോത്തൻ, ശ്യാം പുഷ്കരൻ, ഫഹദ് ഫാസിൽ എന്നിവരോടൊപ്പം മുഴുനീള വേഷത്തിൽ എന്നത് ചെറിയകാര്യമല്ല. സിനിമയുടെ പേരും "ജോജി" എന്ന് തന്നെയാണ്  മലയാള സിനിമയിൽ ഉയരങ്ങൾ കീഴടക്കാൻ ജോജിക്ക് സാധിക്കട്ടെ. നന്മകൾ നേരുന്നു.

 

"ജോജി"എന്ന ചിത്രംകണ്ട് നമുക്ക് ഈ കലാകാരനെ പ്രോത്സാഹിപ്പിക്കാം. ഒടിടി പ്ലാറ്റ്ഫോമിൽ കൂടി റിലീസ് ആകുന്ന ചിത്രങ്ങൾ പെട്ടന്ന് തന്നെ വ്യാജപ്രിന്റുകൾ ഇറങ്ങുന്നതായാണ് അറിയുന്നത് അതിനെ പ്രോത്സാഹിപ്പിക്കരുത് എന്നൊരു അപേക്ഷകൂടി ചേർത്തു കൊണ്ട് നിങ്ങളുടെ സ്വന്തം പി.സി. ജോർജ്.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com