ADVERTISEMENT

പ്രതിഫലം ചോദിച്ചുവാങ്ങാത്തതിനാൽ പലപ്പോഴും കബളിപ്പിക്കപ്പെട്ട അനുഭവങ്ങളുമുണ്ടു നടൻ കെ.ടി.എസ്.പടന്നയിലിന്. പതിനായിരം രൂപ പ്രതിഫലം പറഞ്ഞാകും മൂന്നോ നാലോ ദിവസത്തെ ഷൂട്ടിങ്ങിനു പലരും വിളിക്കുക. ആ ദിവസങ്ങളിൽ സ്വന്തം കട അടച്ചിടും.

വിദൂരത്തു ഷൂട്ടിങ്ങിനു പോയി തിരിച്ചെത്തുമ്പോൾ ഇരുപതും അതിലേറെയും ദിവസങ്ങളാകും. പറഞ്ഞുവച്ച പ്രതിഫലംപോലും ലഭിച്ചിട്ടുണ്ടാകില്ല. ആരോടും പരാതി പറയില്ല. പടന്നയിലിനെ ആസ്വാദകമനസ്സിൽ പിടിച്ചുനിർത്തുന്ന മോണ കാട്ടിയുള്ള ആ ചിരി ചിരിക്കും. അത്രതന്നെ.

ഗർഭിണിയായ ഭാര്യയെ അവഗണിച്ചും നാടകത്തോടൊപ്പം നിന്നു പടന്നയിൽ. കെടിഎസും മൂന്നു മാസം ഗർഭിണിയായ ഭാര്യ രമണിയും മാത്രം തൃപ്പൂണിത്തുറയിലെ വീട്ടിൽ താമസിക്കുന്ന കാലം.

ഒരു ദിവസം രമണിക്കു ശാരീരിക അസ്വസ്ഥതകളെ തുടർന്നു ഡോക്ടറെ കണ്ടു. അവസ്ഥ കുറച്ചു വഷളാണന്നും ഭാര്യയുടെ അരികിൽ എപ്പോഴും ഉണ്ടാകണമെന്നും ഡോക്ടർ നിർദേശിച്ചു. അന്നു രാത്രിയിൽ നാടകത്തിന്റെ ഫൈനൽ റിഹേഴ്സലുണ്ടായിരുന്നു. ധർമസങ്കടത്തോടെ രാത്രി വീട്ടിൽനിന്നിറങ്ങി റിഹേഴ്സലിനു പോയി. പുലർച്ചെ തിരിച്ചെത്തുമ്പോൾ. രമണി ബോധരഹിതയായി കിടക്കുകയായിരുന്നു. ഉടൻ ഡോക്ടറുടെ അടുത്തെത്തിച്ചു രക്ഷിച്ചെങ്കിലും തീരാത്ത വിഷമമായി പടന്നയിലിന് ആ സംഭവം.

 

പടന്നയിലിന്റെ പെട്ടിക്കട

 

പടന്നയിലിന്റെ കട, തൃപ്പൂണിത്തുറക്കാർക്കു പലപ്പോഴും സ്ഥലപ്പേരു പോലെ പറഞ്ഞു കൊടുക്കാവുന്ന ഇടമാണത്. കൊച്ചു കുട്ടികൾക്കു പോലും അറിയാം പടന്നയിൽ അപ്പൂപ്പന്റെ കട എവിടെയെന്ന്. കണ്ണൻകുളങ്ങര പടിഞ്ഞാറേ വളവിലുള്ള ഈ കട. വിൽപനയ്ക്കു വച്ചപ്പോൾ 300 രൂപ കൊടുത്ത് ഏറ്റെടുക്കുകയായിരുന്നു പടന്നയിൽ.

ഈ പെട്ടിക്കടയിൽനിന്നാണു കെടിഎസ് നാടകത്തിലേക്കും സിനിമയിലേക്കും നടന്നത്. പുലർച്ചെ രണ്ടേമുക്കാലിന് എഴുന്നേറ്റു രണ്ടര കിലോമീറ്റർ നടന്നാണു കട തുറക്കാൻ തൃപ്പൂണിത്തുറയിലെത്തിയിരുന്നത്. പുലർച്ചെ ലോറിക്കാർ വരും. സോഡയും സിഗരറ്റും മുറുക്കാനും വേണം. പാൽ വാങ്ങി സൂക്ഷിക്കണം. പത്രക്കാരന്റെ പക്കൽ നിന്നും മാസികകളും പത്രങ്ങളും എണ്ണം നോക്കി വാങ്ങും. പിന്നീട് അവയെല്ലാം കടയുടെ മുന്നിൽ ചന്തത്തിൽ തൂക്കും. ഇപ്പോൾ ഈ കട വാടകയ്ക്കു നൽകിയിരിക്കുകയാണ്.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com