‘കെജിഎഫ് 2’ ആദ്യദിനം താരങ്ങൾക്കൊപ്പം കാണാം

Mail This Article
സിനിമാലോകം കാത്തിരിക്കുന്ന ‘കെജിഎഫ് 2’ സിനിമയുടെ ആദ്യദിന ആദ്യഷോ താരങ്ങൾക്കൊപ്പം കാണാൻ മനോരമ ഓൺലൈനും അജ്മൽ ബിസ്മിയും ചേർന്ന് അവസരം ഒരുക്കുന്നു. ചിത്രം റിലീസ് ചെയ്യുന്ന ആദ്യ ദിനം ആദ്യ ഷോ കാണാനാണ് പ്രേക്ഷകർക്ക് അവസരം ഒരുങ്ങുന്നത്.
മനോരമ ഓൺൈലനിന്റെ ഫെയ്സ്ബുക്ക് പേജ് സന്ദർശിക്കൂ. മത്സരത്തിൽ പങ്കെടുക്കൂ.തിരഞ്ഞെടുക്കപ്പെടുന്ന ഭാഗ്യശാലികൾക്ക് ഏപ്രിൽ 14ന് കൊച്ചി പിവിആറിലെ സിനിമയുടെ ആദ്യദിന ആദ്യഷോ ടിക്കറ്റ് സമ്മാനമായി ലഭിക്കുന്നു.
മാസ് സിനിമയായിരുന്ന ഒന്നാം ഭാഗത്തിനെ വെല്ലുന്ന തരത്തിലാകും രണ്ടാം ഭാഗം എത്തുക. പ്രശാന്ത് നീലാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 1951 മുതൽ വർത്തമാനകാലം വരെയുള്ള കഥയാണ് കെജിഎഫ് രണ്ടാം ഭാഗത്തിൽ പറയുന്നത്. 2018 ഡിസംബര്‍ 21-നാണ് ചിത്രത്തിന്‍റെ ആദ്യഭാഗം പുറത്തിറങ്ങിയത്. തെന്നിന്ത്യയിൽ ആകെ തരംഗം തീർത്ത ചിത്രത്തിന്റെ രണ്ടാം ഭാഗം കേരളത്തിൽ പ്രദർശനത്തിനെത്തിക്കുന്നത് പൃഥ്വിരാജ് പ്രൊഡക്ഷൻസാണ്. ചിത്രം ഏപ്രിൽ 14ന് തിയറ്ററുകളിലെത്തും.