‘പാൽതു ജാൻവർ’ പ്രണയം; സംവിധായകനും നായികയ്ക്കും പ്രണയസാഫല്യം

Mail This Article
പാൽതു ജാൻവർ സിനിമയുടെ സംവിധായകൻ സംഗീത് പി. രാജനും ചിത്രത്തിലെ നായിക ശ്രുതി സുരേഷും വിവാഹിതരായി. തിരുവല്ല ശ്രീ വല്ലഭ ക്ഷേത്രത്തിൽ വച്ച് അടുത്ത ബന്ധുക്കളുടെ സാന്നിധ്യത്തിൽ വളരെ ലളിതമായാണ് വിവാഹം നടന്നത്. ഇരുവരുടേതും പ്രണയവിവാഹമാണ്.
കരിക്ക് വെബ് സീരിസിലൂടെ അഭിനയരംഗത്തെത്തി പ്രശസ്തയായ താരമാണ് ശ്രുതി. ഫ്രീഡം ഫൈറ്റ്, അന്താക്ഷരി, ജൂൺ എന്നീ സിനിമകളിലും അഭിനയിച്ചു. പാൽതു ജാൻവറിലാണ് ഏറ്റവും ഒടുവിൽ അഭിനയിച്ചത്.
മിഥുൻ മാനുവൽ തോമസിന്റെ അസോഷ്യേറ്റ് ആയിരുന്ന സംഗീതിന്റെ ആദ്യ ചിത്രമാണ് പാൽതു ജാൻവർ. ബേസിൽ ജോസഫ് നായകനായ സിനിമ നിർമിച്ചിരിക്കുന്നത് ഭാവന സ്റ്റുഡിയോസ് ആണ്.