ADVERTISEMENT

സുരാജ് വെഞ്ഞാറമൂടിനെ നായകനാക്കി ഹരികുമാർ സംവിധാനം ചെയ്യുന്ന ചിത്രം ഓട്ടോറിക്ഷക്കാരന്റെ ഭാര്യ ഈ മാസം 28ന് തിയറ്ററുകളിലെത്തും. ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി. പ്രശസ്ത സാഹിത്യകാരൻ എം. മുകുന്ദൻ ആദ്യമായി തിരക്കഥ ഒരുക്കുന്ന ചിത്രത്തിലൂടെ ആൻ അഗസ്റ്റിൻ ഒരിടവേളയ്ക്കുശേഷം മലയാള സിനിമയിലേക്ക് തിരിച്ചെത്തുന്നുവെന്ന പ്രത്യേകതയുമുണ്ട്.

 

ഒരുത്തി എന്ന ചിത്രത്തിനുശേഷം ബെൻസി പ്രൊഡക്‌ഷസിന്റെ ബാനറിൽ അവതരിപ്പിക്കുന്ന ചിത്രം നിർമിച്ചിരിക്കുന്നത് കെ.വി. അബ്ദുൾ നാസ്സറാണ്. സ്ത്രീ ശാക്തീകരണം ഇതിവൃത്തമാക്കിയ ‘ഓട്ടോറിക്ഷക്കാരന്റെ ഭാര്യ’യിൽ വര്‍ത്തമാനകാല സമൂഹം വളരെ ഗൗരവത്തോടെ ചര്‍ച്ച ചെയ്യുന്ന ഒരു വിഷയമാണ് പ്രമേയമായി വരുന്നത്. 

 

ചിത്രത്തിൽ ജനാർദ്ദനൻ, മനോഹരി ജോയ്, കൈലാഷ്, സ്വാസിക, സുനിൽ സുഖദ, ജയശങ്കർ പൊതുവത്ത്, മഹേഷ്, ബേബി അലൈന ഫിദൽ, അമൽ രാജ്, നീന കുറുപ്പ്, അകം അശോകൻ, സതീഷ് പൊതുവാൾ, ദേവി അജിത്ത്, കബനി, ഡോ.രജിത് കുമാർ, നന്ദനുണ്ണി, അജയ് കല്ലായി, ദേവരാജ് ദേവ്, പ്രശാന്ത് കാഞ്ഞിരമറ്റം, കലാഭവൻ സതീഷ്, അജിത നമ്പ്യാർ, ജയരാജ് കോഴിക്കോട് എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു.

 

ചിത്രത്തിന്റെ ഛായാഗ്രാഹണം അഴകപ്പൻ, ഗാനരചന പ്രഭാവർമ്മ, സംഗീതം ഔസേപ്പച്ചൻ, എഡിറ്റിങ് അയൂബ് ഖാൻ, പ്രൊഡക്‌ഷൻ കൺട്രോളർ ഷാജി പട്ടിക്കര, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ ജയേഷ് മൈനാഗപ്പള്ളി, അസ്സോസിയേറ്റ് ഡയറക്ടർ ഗീതാഞ്ജലി ഹരികുമാർ, കലാസംവിധാനം ത്യാഗു തവനൂർ, വസ്ത്രാലങ്കാരം നിസാർ റഹ്മത്ത്, മേക്കപ്പ് റഹിം കൊടുങ്ങല്ലൂർ, സ്റ്റിൽസ് അനിൽ പേരാമ്പ്ര, പിആർഒ മഞ്ജു ഗോപിനാഥ്. മാഹിയിലും പരിസരപ്രദേശങ്ങളിലുമായിചിത്രീകരിച്ച സിനിമ ഡ്രീം ബിഗ് ഫിലിംസാണ് തിയറ്ററുകളിൽ എത്തിക്കുന്നത്.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com