ADVERTISEMENT

ഫഹദ് ഫാസിലിനെ നായകനാക്കി ഒരു തിരക്കഥ തന്റെ കയ്യിലുണ്ടെന്ന് സംവിധായകൻ ലോകേഷ് കനകരാജ്. എന്നാൽ കൈതി 2, വിക്രം 2, റോളക്സ് പോലുള്ള യൂണിവേഴ്സ് സിനിമകൾ കാരണം അത് ചെയ്യാൻ സാധിക്കുന്നില്ലെന്നാണ് ലോകേഷ് പറയുന്നത്. ‘ലിയോ’ പ്രമോഷനുമായി ബന്ധപ്പെട്ടു നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിതയ്.

‘‘ഫഹദ് ഫാസിലിനെ മനസ്സിൽ വച്ചാണ് ഞാൻ "മഫ്തി" എന്നൊരു സിനിമ എഴുതിയത്. ഒരു പൊലീസുകാരന്റെ യൂണിഫോമിനെ ചുറ്റിപ്പറ്റിയാണ് കഥ. ആ യൂണിഫോം അയാൾക്ക് ചേരില്ല.. അതിനാൽ അയാൾ അത് മാറ്റാൻ കൊടുക്കുന്നു, ആ രണ്ട് മണിക്കൂറിൽ എന്ത് സംഭവിക്കുന്നു എന്നതാണ് കഥ.

കൈതി 2വിനു വേണ്ടി കാർത്തി കാത്തിരിക്കുന്നു, കമൽഹാസൻ സാറിനു വേണ്ടി വിക്രം 2, റോളക്സിന്റെ സ്റ്റാൻഎലോൺ. ഇതിനിടയിൽ ഒരു സിനിമ പെട്ടന്ന് ചെയ്ത് തീർക്കണമെന്നുണ്ട്. എന്നാൽ യൂണിവേഴ്സ് കാരണം അത് സംഭവിക്കുമെന്ന് തോന്നുന്നില്ല.’’–ലോകേഷ് കനകരാജ് പറഞ്ഞു.

കൈതി 2, തലൈവർ 171 എന്നിവയാണ് ലോകേഷ് അടുത്തതായി ചെയ്യുന്ന ചിത്രങ്ങൾ. 

English Summary:

I wrote a Film Called "Mufti" with Fahadh Faasil in mind: Says Lokesh Kanakaraj

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com