ഹോളിവുഡിൽ ഈ ആഴ്ചയിലെ പുതിയ ട്രെയിലറുകൾ

Mail This Article
ഈ ആഴ്ച ഹോളിവുഡിലും മറ്റു ഭാഷകളിലുമായി പുറത്തിറങ്ങിയ പ്രധാന സിനിമകളുടെ ട്രെയിലറുകൾ നോക്കാം. ബാർബിക്കു ശേഷം റയാൻ ഗോസ്ലിങ് നായകനാകുന്ന ദ് ഫാള്‍ ഗൈ, പ്ലാനെറ്റ് ഓഫ് ദ് ഏപ്സ് സീരിസിലെ കിങ്ഡം ഓഫ് ദ് പ്ലാനെറ്റ് ഓഫ് ദ് ഏപ്സ്, ജപ്പാൻ ചിത്രം ഗോഡ്സില്ല മൈനസ് വണ്‍ എന്നിവയുടെ ടീസറുകളും ട്രെയിലറുകളുമാണ് ഓൺലൈൻ മാധ്യമങ്ങളിൽ തരംഗമാകുന്നത്.
ദ് ഫാള്‍ ഗൈ
ബുള്ളറ്റ് ട്രെയിൻ, ഹോബ്സ് ആൻഡ് ഷോ എന്നീ ചിത്രങ്ങളൊരുക്കിയ ഡേവിഡ് ലൈറ്റ്ച്ചിന്റെ പുതിയ ചിത്രം. എമിലി ബ്ലണ്ടും റയാൻ ഗോസ്ലിങും പ്രധാന വേഷത്തിലെത്തുന്നു. കോൾട് സീവേഴ്സ് എന്ന സ്റ്റണ്ട് മാന്റെ കഥയാണ് ചിത്രം പറയുന്നത്. അടുത്തവർഷം മാർച്ച് ഒന്നിന് ചിത്രം തിയറ്ററുകളിലെത്തും.
കിങ്ഡം ഓഫ് ദ് പ്ലാനെറ്റ് ഓഫ് ദ് ഏപ്സ്
2017ൽ റിലീസ് െചയ്ത് വാർ ഓഫ് ദ് പ്ലാനെറ്റ് ഓഫ് ദ് ഏപ്സ് സിനിമയുടെ തുടർ ഭാഗം. മേസ് റണ്ണർ ഒരുക്കിയ വെസ് ബോൾ ആണ് ഈ ഭാഗം സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രം അടുത്ത വർഷം മെയ് 24ന് തിയറ്ററുകളിലെത്തും.
ഗോഡ്സില്ല മൈനസ് വൺ
ഗോഡ്സില്ല എന്ന ഭീകരജീവിയെ ആധാരമാക്കി ഒരുക്കുന്ന ജാപ്പനീസ് ചിത്രമാണ് ഗോഡ്സില്ല മൈനസ് വൺ. തകാഷി യമസാകി സംവിധാനം ചെയ്യുന്ന ചിത്രം ഗോഡ്സില്ല ഫ്രാഞ്ചൈസിയിലെ 38ാമത്തെ ചിത്രമാണ്.