ADVERTISEMENT

ബോക്സ്ഓഫിസില്‍ കോടികൾ വാരിക്കൂട്ടി ‘മഞ്ഞുമ്മൽ ബോയ്സ്’. തമിഴ്നാട്ടിൽ ചിത്രം അൻപത് കോടി കടന്നതോെട ആഗോള കലക്‌ഷൻ ഇരുന്നൂറ് കോടിക്കരികിൽ എത്തി നിൽക്കുകയാണ്. 195 കോടിയാണ് സിനിമയുടെ ആഗോള കലക്‌ഷൻ. നാളെയോടു കൂടി ചിത്രം ഇരുന്നൂറ് കോടി ക്ലബ്ബില്‍ ഇടംപിടിച്ചേക്കും.

തമിഴ് ഡബ്ബിങ്ങില്ലാതെ തമിഴ്നാട്ടിൽ അൻപത് കോടി നേടുന്ന ആദ്യ അന്യഭാഷ ചിത്രമെന്ന റെക്കോർഡും മഞ്ഞുമ്മലിന് സ്വന്തം. 

കേരളത്തിലെ തിയറ്ററുകളിൽ നിന്നും ലഭിച്ചത് 60 കോടി. റെസ്റ്റ് ഓഫ് ഇന്ത്യ 68 കോടി. കർണാടകയിൽ നിന്നും 11 കോടി. സിനിമയുടെ മൊഴിമാറ്റ പതിപ്പുകളും എത്തുന്നതോടെ കലക്‌ഷൻ ഇരട്ടിയായേക്കും.

മലയാളത്തിലെ ഏറ്റവും കൂടുതല്‍ പണംവാരിയ സിനിമകളിൽ ഒന്നാം സ്ഥാനത്തെത്തിയിരുന്നു  ‘മഞ്ഞുമ്മൽ ബോയ്സ്’. കഴിഞ്ഞ ഒരുവർഷത്തോളം ഒന്നാമതായി നിന്ന ജൂഡ് ആന്തണി ചിത്രം ‘2018’ന്റെ റെക്കോർഡാണ് മഞ്ഞുമ്മൽ ബോയ്സ് പഴങ്കഥയാക്കിയത്. ആഗോള ബോക്സ്ഓഫിസില്‍ 175 കോടിയായിരുന്നു ‘2018’ന്റെ കലക്‌ഷൻ. 

25 ദിവസം കൊണ്ടാണ് ‘മഞ്ഞുമ്മൽ ബോയ്സി’ന്റെ ഈ കുതിപ്പ്. പുലിമുരുകന്‍, ലൂസിഫര്‍, പ്രേമലു എന്നീ ചിത്രങ്ങളാണ് ടോപ് ഫൈവില്‍ ഉള്ള മികച്ച കലക്‌ഷന്‍ നേടിയ മറ്റു മലയാള സിനിമകള്‍. 

ഫെബ്രുവരി 22ന് ആയിരുന്നു മഞ്ഞുമ്മൽ ബോയ്സ് റിലീസ് ചെയ്തത്. ആദ്യദിനം മുതൽ മികച്ച മൗത്ത് പബ്ലിസിറ്റി ലഭിച്ച ചിത്രം സംവിധാനം ചെയ്തത് ചിദംബരം ആണ്. കേരളത്തിന് പുറമെ തമിഴ്നാട്ടിലും വലിയ പ്രതികരണമാണ് സിനിമ നേടിയത്. മഞ്ഞുമ്മൽ ബോയ്സിന്റെ തെലുങ്ക് മൊഴിമാറ്റ പതിപ്പു കൂടി എത്തുന്നതോടെ കലക്‌ഷൻ മാറി മറിഞ്ഞേക്കാം. 

കൂടാതെ അമേരിക്കയിൽ വൺ മില്യൻ ഡോളർ കലക്‌ഷൻ (ഏകദേശം 8 കോടി രൂപ) സ്വന്തമാക്കുന്ന ആദ്യ മലയാള സിനിമയെന്ന റെക്കോർഡും മഞ്ഞുമ്മലിനാണ്. മലയാള സിനിമയെ സംബന്ധിച്ച് അഭിമാന നേട്ടമാണ് ഇത്. 

സമീപകാലത്തൊന്നും ഒരു മലയാള സിനിമയ്ക്ക് കിട്ടാത്ത സ്വീകാര്യതയാണ് തമിഴ്‌നാട്ടില്‍ മഞ്ഞുമ്മല്‍ ബോയ്‌സിന് ലഭിക്കുന്നത്. ഗുണാകേവും തമിഴ് പശ്ചാത്തലവുമൊക്കെ സിനിമയില്‍ എത്തിയതോടെ സാധാരണക്കാരും തിയറ്ററിലേക്ക് ഒഴുകിയെത്തി. കമല്‍ഹാസനുവ്ള മലയാളത്തിന്റെ ആദരവെന്നും ഒരു മലയാള സിനിമയ്ക്ക് തമിഴ് സിനിമ കാരണമാകുന്നത് തമിഴ് സിനിമയ്ക്ക് തന്നെയുള്ള ആദരവാണെന്നും പലരും വിധി എഴുതി കഴിഞ്ഞു. എന്തായാലും നിറഞ്ഞ കയ്യടികളോടെയാണ് സിനിമ കഴിഞ്ഞ് പ്രേക്ഷകര്‍ തിയറ്റര്‍ വിട്ടിറങ്ങുന്നത്.

English Summary:

Manjummel Boys inches closer to Rs 200 cr mark globally

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com