ബാങ്ക് മോഷണവുമായി ദുൽഖർ; ‘ലക്കി ഭാസ്കർ’ ടീസർ

Mail This Article
ദുൽഖർ സൽമാൻ നായകനായെത്തുന്ന തെലുങ്ക് ചിത്രം ‘ലക്കി ഭാസ്കർ’ ടീസർ എത്തി. വെങ്കി അട്‌ലുരി സംവിധാനം ചെയ്യുന്ന സിനിമയിൽ ബാങ്ക് ഉദ്യോഗസ്ഥനായ ഭാസ്കർ ആയി ദുൽഖർ എത്തുന്നു. കിങ് ഓഫ് കൊത്തയ്ക്കു ശേഷം ദുൽഖർ സൽമാന്റേതായി റിലീസിനെത്തുന്ന അടുത്ത ചിത്രം കൂടിയാണിത്.
ബാങ്ക് കൊളളയും അതേ തുടർന്നുണ്ടാകുന്ന സംഭവ വികാസങ്ങളുമാണ് ചിത്രം പറയുന്നതെന്നാണ് സൂചന. എൺപത് കാലഘട്ടത്തിലൂടെയാണ് സിനിമയുടെ സഞ്ചാരം.
മീനാക്ഷി ചൗദരിയാണ് നായിക. സംഗീതം ജി.വി. പ്രകാശ്. നിമിഷ് രവിയാണ് ഛായാഗ്രഹണം. എഡിറ്റിങ് നവീൻ നൂലി.
ജൂലൈ മാസം തിയറ്ററുകളിലെത്തുന്ന ചിത്രം തമിഴ്, തെലുങ്ക്, ഹിന്ദി, മലയാളം എന്നീ ഭാഷകളില്‍ റിലീസ് ചെയ്യും.