ഗുജറാത്തിൽ വച്ച് അമല പോളിന്റെ വളകാപ്പ് ആഘോഷം; വിഡിയോ

Mail This Article
അമല പോളിന്റെ വളകാപ്പ് ചടങ്ങുകളുടെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നു. ഭർത്താവ് ജഗത്തിന്റെ സ്വദേശമായ ഗുജറാത്തിൽ വച്ചായിരുന്നു വളകാപ്പ് ചടങ്ങ് നടന്നത്.
കഴിഞ്ഞ വർഷം നവംബറിലായിരുന്നു അമലയും ജഗതും തമ്മിലുള്ള വിവാഹം. കൊച്ചിയിൽ നടന്ന വിവാഹ ചടങ്ങിൽ അടുത്ത ബന്ധുക്കൾ മാത്രമാണ് പങ്കെടുത്തത്. ജനുവരി 4നാണ് താൻ അമ്മയാകാൻ പോകുന്നു എന്ന വിശേഷം അമല പങ്കിട്ടത്.
ടൂറിസം - ഹോസ്പിറ്റാലിറ്റി മേഖലയാണ് ജഗത്തിന്റെ തൊഴിലിടം. നോർത്ത് ഗോവയിലെ ആഡംബര ഹോംസ്റ്റേയുടെ ഹെഡ് ഓഫ് സെയിൽസ് ആയി ജോലി നോക്കുകയാണ് ഇപ്പോൾ. യാത്രകൾ ഇഷ്‌ടപ്പെടുന്ന അമല അവധിക്കാലയാത്രകൾക്കിടെയാണ് ജഗദിനെ കണ്ടുമുട്ടുന്നതും പരിചയപ്പെടുന്നതും. നിലവിൽ ഗോവയിലാണ് ജഗദിന്റെ താമസം. ജോലിയുടെ ഭാഗമായി ഗുജറാത്തിൽ നിന്നും ജഗദ് ഇവിടേയ്ക്ക് താമസം മാറ്റിയിരുന്നു.
പൃഥ്വിരാജിനെ നായകനാക്കി ബ്ലെസി സംവിധാനം ചെയ്യുന്ന ആടുജീവിതമാണ് അമലയുടേതായി റിലീസ് ചെയ്ത പുതിയ ചിത്രം. സൈനുവെന്ന കഥാപാത്രമായാണ് അമല ചിത്രത്തിൽ പ്രത്യക്ഷപ്പെട്ടത്.