അനസൂയയ്ക്ക് 39ാം പിറന്നാൾ; ചിത്രങ്ങളുമായി ഭർത്താവ്
Mail This Article
39ാം പിറന്നാൾ ആഘോഷമാക്കി നടി അനസൂയ ഭരദ്വാജ്. ഭർത്താവ് സുശാങ്ക് ആണ് പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്. ‘‘ആരാണ് നിന്റെ ആദ്യ കാമുകൻ. ഭക്ഷണമോ അതോ ഞാനോ?’’ എന്നായിരുന്നു ചിത്രങ്ങൾക്കു നല്‍കിയ അടിക്കുറിപ്പ്.
താരങ്ങൾ ഉൾപ്പടെ നിരവധിപ്പേരാണ് നടിക്ക് പിറന്നാൾ ആശംസകളുമായി എത്തുന്നത്. നാൽപതുകളിലേക്കു കടക്കുന്ന അനസൂയയെ കണ്ടാൽ പ്രായം ഇത്രയായെന്ന് പറയില്ലെന്ന് ആരാധകരും അഭിപ്രായപ്പെടുന്നു.
സാക്ഷി ടിവിയിൽ അവതാരികയായിട്ടായിരുന്നു അനസൂയ തന്റെ കലാജീവിതത്തിന് തുടക്കം കുറിക്കുന്നത്. തുടർന്ന് നിരവധി ചാനലുകളിൽ അവതാരകയായി. 2003 ൽ നാഗ എന്ന തെലുങ്കു സിനിമയിലൂടെയാണ് അനസൂയ ഭസിനിമാഭിനയത്തിലേയ്ക്ക് ചുവടുവച്ചു.
തുടർന്ന് ക്ഷണം, രംഗസ്ഥല, പുഷ്പ എന്നിവയുൾപ്പെടെ ഇരുപതോളം തെലുങ്കു സിനിമകളിലും ചില തമിഴ്, കന്നഡ സിനിമകളിലും അഭിനയിച്ചു. ഭീഷ്മപർവം എന്നചിത്രത്തിലെ ആലീസ് എന്ന കഥാപാത്രമായി അനസൂയ മലയാള സിനിമയിലും അരങ്ങേറി.
‘പുഷ്പ 2’ ആണ് നടിയുടെ പുതിയ റിലീസ്. ദാക്ഷായണി എന്ന നെഗറ്റിവ് റോളിലാണ് അനസൂയ എത്തുന്നത്.