ADVERTISEMENT

കേന്ദ്രമന്ത്രിയായ സുരേഷ് ഗോപിയുടെ സ്റ്റാഫിൽ അംഗമായതിന്റെ സന്തോഷത്തിലാണ് കൊടുങ്ങല്ലൂർ സ്വദേശിയായ സിനോജ്. പതിനെട്ട് വർഷമായി സുരേഷ് ഗോപിക്കൊപ്പം മേക്കപ്പ്മാനായും സഹായിയായും പ്രവർത്തിക്കുന്ന ആളാണ് സിനോജ്.

‘‘ചേട്ടൻ കേന്ദ്രമന്ത്രിയാകുമ്പോൾ, ഒരുപക്ഷേ ഏറ്റവുമധികം സന്തോഷിക്കുന്നതും ഞാനാകും. പതിനെട്ട് വർഷമായി അദ്ദേഹം പറയുന്നതു മാത്രമാണ് ചെയ്തിട്ടുള്ളത്. ഇനി ചെയ്യുന്നതും അങ്ങനെ തന്നെ. രാജ്യ സഭാ അംഗമായപ്പോഴും ഞാൻ അദ്ദേഹത്തിന്റെ സ്റ്റാഫ് ആയിരുന്നു. ഒരുവർഷത്തോളം സ്റ്റാഫ് ആയി ശമ്പളം മേടിച്ചിട്ടുണ്ട്.

സുരേഷേട്ടന്റെ മേക്കപ്പ് അസിസ്റ്റന്റ് ആയാണ് ആദ്യം കൂടെ കൂടുന്നത്. അപ്രതീക്ഷിതമായാണ് മേക്കപ്പ്മാൻ ആയി എന്നെ അദ്ദേഹം പരിഗണിക്കുന്നത്. ആദ്യം മേക്കപ്പിട്ടപ്പോൾ ചെറിയ വിറയലൊക്കെ ഉണ്ടായിരുന്നു. അതു പേടികൊണ്ടാണെന്ന് സുരേഷേട്ടനും അറിയാമായിരുന്നു. 

ആദ്യ സിനിമ കഴിഞ്ഞപ്പോൾ, ‘അടുത്ത പടത്തിൽ എന്റെ കൂടെ വരുന്നോ?’ എന്നു ചോദിച്ചു. അന്ന് തൊട്ട് ഇപ്പോൾ വരെ സുരേഷേട്ടനൊപ്പം ഞാനുണ്ട്.’’–സിനോജിന്റെ വാക്കുകൾ.

English Summary:

Sinoj's 18-Year Journey as Suresh Gopi's Trusted Assistant and Make-Up Expert

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com