ADVERTISEMENT

മോഹൻലാലിനെക്കുറിച്ച് വിജയ് സേതുപതി പറഞ്ഞ വാക്കുകളാണ് ആരാധകരുടെ ഇടയിൽ വൈറലായി മാറുന്നത്. ചെന്നൈയിലുള്ള തന്റെ ഓഫിസിൽ ഫ്രെയിം ചെയ്‌തുവച്ചിരിക്കുന്ന ഒരേയൊരു സൂപ്പ‌ർസ്റ്റാറിന്റെ ഓട്ടോഗ്രാഫ് മോഹൻലാലിന്റേതാണെന്ന് താരം െവളിപ്പെടുത്തി. ‘മഹാരാജ’ സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് കൊച്ചിയില്‍ മാധ്യമങ്ങളോടു സംസാരിക്കുന്നതിനിടെയാണ് വിജയ് സേതുപതി മലയാളത്തിലെ സൂപ്പർതാരങ്ങളോടുള്ള സ്നേഹത്തെക്കുറിച്ച് തുറന്നു പറഞ്ഞത്.

‘‘എനിക്ക് മോഹൻലാൽ സാറിനെ വലിയ ഇഷ്ടമാണ്. മുംബൈയിൽ ഞാൻ താമസിക്കുന്ന ഹോട്ടലിൽ അദ്ദേഹം ഉണ്ടെന്നറിഞ്ഞു. ഞാൻ പെർമിഷൻ എടുത്ത്, അദ്ദേഹത്തിന്റെ ഓട്ടോഗ്രാഫ് വാങ്ങി. അത് എന്റെ ഓഫിസിൽ ഫ്രെയിം ചെയ്ത് വച്ചിരിക്കുകയാണ്. എന്റെ ഓഫിസിൽ ഫ്രെയിം ചെയ്ത് വച്ച ഒരേയൊരു ഓട്ടോഗ്രാഫ് അദ്ദേഹത്തിന്റേതാണ്.’’ വിജയ് സേതുപതിയുടെ വാക്കുകൾ.

മമ്മൂട്ടിയോടുള്ള സ്നേഹത്താലും ബഹുമാനത്താലുമാണ് ‘ടർബോ’ സിനിമയിൽ വില്ലൻ ടച്ചുള്ള ശബ്ദസാന്നിധ്യമായി താൻ വരാൻ കാരണമെന്നും വിജയ് സേതുപതി പറഞ്ഞു.

English Summary:

Vijay Sethupathi recalls his fanboy moment with Mohanlal

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com