ADVERTISEMENT
Hello there!
We’ve noticed you're using an ad blocker.
Reading matters. So does your experience.
Get ad-free access + premium stories starting at just ₹1/day.

താന്‍ വീണ്ടും വിവാഹിതനാകാൻ തീരുമാനിച്ചതായി നടന്‍ ബാല. വധു ആരാണെന്നു നടൻ വ്യക്തമാക്കിയില്ല. നിയമപരമായി വീണ്ടും വിവാഹിതനാകുമെന്നും തനിക്ക് കുഞ്ഞ് ജനിച്ചാല്‍ കാണാൻ ഒരിക്കലും വരരുതെന്നും താരം പറഞ്ഞു. തന്‍റെ 250 കോടി സ്വത്ത്‌ തട്ടി എടുക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നതെന്നും അത് ആര്‍ക്ക് കൊടുക്കണമെന്ന് താന്‍ തീരുമാനിക്കുമെന്നും ബാല പറയുന്നു.

ബാല
ബാല

വീടിന്റെ മുൻവാതിലിൽ വെളുപ്പിനെ തട്ടി തുറക്കാന്‍ ശ്രമമുണ്ടായത് തന്നെ കെണിയിൽ കുരുക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണെന്നു ബാല ആരോപിച്ചിരുന്നു. പലരില്‍ നിന്നും തനിക്ക് ഭീഷണിയുണ്ടെന്നു പറഞ്ഞ താരം സിസിടിവി ദൃശ്യവുമായി പൊലീസിന് പരാതി നല്‍കിയിരുന്നു. മുൻപരിചയം ഇല്ലാത്ത ആളുകൾ അസമയത്ത് വീട്ടിലേക്ക് കടന്നുവരുന്നത് തന്റെ ഉറക്കം കളഞ്ഞു എന്നും ബാല പുറത്തിറക്കിയ വിഡിയോയിൽ പറഞ്ഞിരുന്നു. 'കണ്ടാൽ തന്നെ ഫ്രോഡിനെപ്പോലെ ഉണ്ടല്ലേ? അവരുടെ മുഖം സൂം ചെയ്തുനോക്കൂ' എന്നും ബാല പറയുന്നത് വിഡിയോയിൽ കേൾക്കമായിരുന്നു.

നടൻ ബാലയെ കടവന്ത്ര പൊലീസ് സ്റ്റേഷനിൽ എത്തിച്ചപ്പോൾ. ചിത്രം: ഇ.വി.ശ്രീകുമാർ ∙ മനോരമ
നടൻ ബാലയെ കടവന്ത്ര പൊലീസ് സ്റ്റേഷനിൽ എത്തിച്ചപ്പോൾ. ചിത്രം: ഇ.വി.ശ്രീകുമാർ ∙ മനോരമ

മുൻ ഭാര്യയും ബാലയും തമ്മിലുള്ള തര്‍ക്കം അടുത്തിടെ രൂക്ഷമായിരുന്നു. പലപ്പോഴായി ബാല പുറത്തുവിടുന്ന വിഡിയോകളും അഭിമുഖങ്ങളിൽ പ്രസ്താവനകളും തന്നെയും മകളെയും കുടുംബത്തെയും വല്ലാതെ ഉപദ്രവിക്കുന്ന താരത്തിലുള്ളതാണെന്നു ബാലയുടെ മുൻ ഭാര്യ ആരോപിച്ചിരുന്നു. മകളെ തന്നിൽനിന്നും അകറ്റുന്നുവെന്ന ബാലയുടെ പരാതിക്കു മറുപടിയായി മകൾ രംഗത്തെത്തിയിരുന്നു. അച്ഛൻ അമ്മയെ ഉപദ്രവിക്കാറുണ്ട് എന്നും അച്ഛൻ പറയുന്നത് കള്ളമാണ് എന്നുമായിരുന്നു കുട്ടി വീഡിയോയിലൂടെ പറഞ്ഞത്. അച്ഛനെന്ന നിലയിൽ അദ്ദേഹത്തെ താൻ പരിഗണിക്കുന്നില്ലെന്നും കുട്ടി വീഡിയോയിലൂടെ വ്യക്തമാക്കിയിരുന്നു. ഇതിനു മറുപടിയെന്നോണം ബാല ചെയ്ത വിഡിയോ കുട്ടിയെ വീണ്ടും സൈബർ ബുള്ളീയിങിന് വിട്ടുകൊടുക്കും വിധമുള്ളതായിരുന്നു എന്ന് മുൻ ഭാര്യ പ്രതികരിച്ചിരുന്നു.

bala-daughter

ഇതിനെത്തുടർന്ന് സൈബറിടത്ത് ഉയരുന്ന വിവാദങ്ങളില്‍ വ്യക്തത വരുത്തി അമൃത സുരേഷും സഹോദരി അഭിരാമി സുരേഷും സമൂഹമാധ്യമത്തിൽ വിശദീകരണം നൽകിയിരുന്നു. തങ്ങൾക്ക് അറിവില്ലാത്ത പ്രസ്താവനകൾ പറഞ്ഞു പരത്തരുതെന്നും ഇനിയും ഒരു വീഴ്ച ഉണ്ടായാൽ അതിൽ നിന്ന് ഉയർന്നു വരാൻ സാധിക്കുമോയെന്ന് അറിയില്ലെന്നും സമൂഹമാധ്യമത്തിൽ പങ്കു വച്ച കത്തിൽ അമൃതയും അഭിരാമിയും പറഞ്ഞിരുന്നു.

English Summary:

"I am going to get married; I still want a wife and child; Bala."

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com