ADVERTISEMENT

‘പണി’ സിനിമയെ വിമർശിച്ച റിവ്യൂവറെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയ സംഭവത്തിൽ പ്രതികരിച്ച് ജോജു ജോർജ്. അങ്ങനെയൊരു ഫോൺ കോൾ താൻ ചെയ്യരുതായിരുന്നുവെന്ന് ജോജു പറയുന്നു. നെഗറ്റീവ് റിവ്യു എല്ലായിടത്തും പ്രചരിപ്പിച്ചതില്‍ പ്രകോപിതനായതാണെന്നും പെട്ടന്നുണ്ടായ കോലാഹലത്തിലാണ് ആ കോൾ സംഭവിച്ചതെന്നും ജോജു പറഞ്ഞു. സൗദിയിൽ ‘പണി’ സിനിമയുടെ പ്രമോഷന്റെ ഭാഗമായി എത്തിയപ്പോൾ സംസാരിക്കുകയായിരുന്നു താരം.

‘‘സിനിമയുടെ റിവ്യൂ പറഞ്ഞതിലല്ല വിളിച്ചത്. ടിക്കറ്റ് എടുത്ത് സിനിമ കണ്ട എല്ലാവരും അഭിപ്രായം പറയണം. ഇഷ്ടപ്പെട്ടില്ലെങ്കില്‍ ഇഷ്ടപ്പെട്ടില്ലെന്ന് പറയണം. പക്ഷേ ഒരു പോസ്റ്റ് ഒരുപാട് സ്ഥലങ്ങളില്‍ പ്രചരിപ്പിച്ചു. അതിന്‍റെ പേരില്‍ ഉണ്ടായ കോലാഹലത്തില്‍ ഞാന്‍ ഒരു കോള്‍ ചെയ്തുപോയി. അത് വിളിക്കരുതായിരുന്നു.’’–ജോജു ജോർജിന്റെ വാക്കുകൾ.

ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച സാഗര്‍ സൂര്യ, ജുനൈസ് വി പി, ബോബി കുര്യന്‍ തുടങ്ങിയവരും ജോജുവിനൊപ്പം എത്തിയിരുന്നു. കേരളത്തിനു പുറമെ വിദേശത്തും മികച്ച പ്രതികരണമാണ് സിനിമയ്ക്കു ലഭിക്കുന്നത്.

ആക്‌ഷന്‍ ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രം ഒക്ടോബര്‍ 24 നാണ് തിയറ്ററുകളില്‍ എത്തിയത്. 20 കോടിയോളം മുതല്‍ മുടക്കിൽ ഒരുക്കിയ സിനിമ ഗംഭീര അഭിപ്രായത്തോടെ തിയറ്ററുകളില്‍ നിറഞ്ഞോടുകയാണ്.

English Summary:

Joju George Admits Regret Over Threatening Phone Call: Shouldn't Have Done It

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com