മീശ വടിച്ച്, സൈക്കോ കഥാപാത്രമായി സുരാജ്; ‘ഇഡി’ ട്രെയിലർ
Mail This Article
വേഷപ്പകർച്ച കൊണ്ടും പ്രകടനം കൊണ്ടും പ്രേക്ഷകരെ ഞെട്ടിക്കാൻ എത്തുകയാണ് സുരാജ് വെഞ്ഞാറമ്മൂട്. നടൻ വ്യത്യസ്ത ലുക്കിലെത്തുന്ന കോമഡി ചിത്രം എക്സ്ട്രാ ഡീസന്റ് (ഇഡി) സിനിമയുടെ ട്രെയിലർ റിലീസായി. ആമിർ പള്ളിക്കൽ സംവിധാനം ചെയ്യുന്ന ഡാർക്ക് ഹ്യൂമർ ജോണറിലൊരുങ്ങുന്ന ചിത്രത്തിൽ ഇതുവരെ കാണാത്ത ലുക്കിലുള്ള സുരാജ് വെഞ്ഞാറമ്മൂടിനെയാണ് പ്രേക്ഷകർക്ക് സമ്മാനിക്കുന്നത്.
ഒരു കുടുംബത്തെ ചുറ്റിപറ്റിയുള്ള കഥയിൽ സുരാജ് വെഞ്ഞാറമൂട്, ഗ്രേസ് ആന്റണി, പ്രേമലു ഫെയിം ശ്യാം മോഹൻ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്നു. വിനയപ്രസാദ്, റാഫി, സുധീർ കരമന, ദിൽന പ്രശാന്ത് അലക്‌സാണ്ടർ, ഷാജു ശ്രീധർ,സജിൻ ചെറുകയിൽ,വിനീത് തട്ടിൽ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ആഷിഫ് കക്കോടിയാണ് ചിത്രത്തിന്റെ രചന നിർവഹിക്കുന്നത്.
ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രെയിംസും സുരാജ് വെഞ്ഞാറമ്മൂടിന്റെ വിലാസിനി സിനിമാസും ചേർന്ന് നിർമിക്കുന്ന ചിത്രം ഈ മാസം 20ന് തിയറ്ററുകളിലേക്കെത്തും. ഇരുപത്തിയൊന്ന് വർഷത്തെ തന്റെ അഭിനയ ജീവിതത്തിൽ നിർമാണ രംഗത്തേക്ക് ആദ്യമായി സുരാജ് വെഞ്ഞാറമ്മൂട് ചുവട് വയ്ക്കുന്ന ചിത്രം കൂടിയാണ് ഇഡി.
കോ പ്രൊഡ്യൂസർ: ജസ്റ്റിൻ സ്റ്റീഫൻ, ലൈൻ പ്രൊഡ്യൂസർ : സന്തോഷ് കൃഷ്ണൻ, ഛായാഗ്രഹണം: ഷാരോൺ ശ്രീനിവാസ്, മ്യൂസിക്: അങ്കിത് മേനോൻ, എഡിറ്റർ: ശ്രീജിത്ത് സാരംഗ്, ആർട്ട്: അരവിന്ദ് വിശ്വനാഥൻ, എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ: നവീൻ പി തോമസ്,ഉണ്ണി രവി, വസ്ത്രാലങ്കാരം: സമീറാ സനീഷ്, മേക്കപ്പ്: റോണക്സ് സേവിയർ, ചീഫ് അസ്സോസിയേറ്റ്: സുഹൈൽ.എം, ലിറിക്‌സ്: വിനായക് ശശികുമാർ, സുഹൈൽ കോയ, മുത്തു ,അഡ്മിനിസ്ട്രേഷൻ–ഡിസ്ട്രിബൂഷൻ ഹെഡ്: ബബിൻ ബാബു, പ്രൊഡക്ഷൻ ഇൻ ചാർജ്: അഖിൽ യെശോധരൻ, പ്രൊഡക്ഷൻ കൺട്രോളർ: ഗിരീഷ് കൊടുങ്ങല്ലൂർ,സൗണ്ട് ഡിസൈൻ: വിക്കി, ഫൈനൽ മിക്സ്: എം. രാജകൃഷ്ണൻ, കാസ്റ്റിങ് ഡയറക്ടർ: നവാസ് ഒമർ, സ്റ്റിൽസ്: സെറീൻ ബാബു, ടൈറ്റിൽ & പോസ്റ്റേർസ്: യെല്ലോ ടൂത്ത്സ്, ഡിസ്ട്രിബൂഷൻ: മാജിക് ഫ്രെയിംസ് റിലീസ്, മാർക്കറ്റിങ്: സൗത്ത് ഫ്രെയിംസ് എന്റർടെയ്ൻമെന്റ്, ഡിജിറ്റൽ പിആർ: ആഷിഫ് അലി, അഡ്വർടൈസ്‌മെന്റ്: ബ്രിങ്ഫോർത്ത്, പിആർഓ: പ്രതീഷ് ശേഖർ.