‘27 വയസ്സിൽ കമൽഹാസൻ മോഹൻലാൽ ഫാൻ’: വെളിപ്പെടുത്തി സുഹാസിനി
Mail This Article
മണിരത്നത്തിനും കമല്‍ ഹാസനും ഇഷ്ടപ്പെട്ട നടന്‍ മോഹന്‍ലാലെന്ന് നടി സുഹാസിനി. മമ്മൂട്ടിക്കൊപ്പം അഭിനയിച്ചതിനെ പറ്റി താന്‍ ആവേശത്തോടെ പറയുമ്പോള്‍ മോഹന്‍ലാലിനൊപ്പം അഭിനയിച്ചോ എന്നാണ് കമല്‍ഹാസൻ ഒരിക്കൽ ചോദിച്ചതെന്നും സുഹാസിനി പറഞ്ഞു. ബറോസിന്റെ റിലീസിനൊടനുബന്ധിച്ച് മോഹന്‍ലാലുമായി നടത്തിയ അഭിമുഖത്തിടെയാണ് സുഹാസിനി ഇക്കാര്യങ്ങള്‍ പങ്കുവച്ചത്.
‘മണിരത്നം, കമല്‍ഹാസന്‍, രാം ഗോപാല്‍ വര്‍മ എന്നിവരുടെയെല്ലാം ഇഷ്ട നടനാണ് താങ്കള്‍. കമലിന്‍റെ ഇഷ്ടനടന് താങ്കളാണെന്ന് അറിയാമോ ? മമ്മൂട്ടിക്കൊപ്പം അഭിനയിച്ചിട്ട് ആവേശത്തോടെ കമല്‍ഹാസനോട് പറയുമ്പോള്‍ മോഹന്‍ലാലിനൊപ്പം അഭനയിച്ചില്ലേ എന്ന് ചോദിക്കും. മോഹന്‍ലാലിന്‍റെ അഭിനയം കാണണം എന്ന് പറയും. അന്ന് എനിക്ക് 20 വയസും അദ്ദേഹത്തിന് 27 വയസുമാണ്. 27 വയസ്സുള്ളപ്പോഴേ അദ്ദേഹം പറയും, മോഹന്‍ലാല്‍ എന്തൊരു അഭിനയമാണെന്ന്. അങ്ങനെ എല്ലാവരും താങ്കളുടെ ഫാന്‍സാണ’ സുഹാസിനി പറഞ്ഞു.
ആശിർവാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍ ആണ് ‘ബറോസ്’ നിർമ്മിച്ചത് . ഇന്ത്യയിലെ ആദ്യ ത്രീഡി ചിത്രമായിരുന്ന 'മൈ ഡിയര്‍ കുട്ടിച്ചാത്തന്‍' സംവിധാനം ചെയ്‍ത ജിജോയുടെ കഥയെ ആസ്‍പദമാക്കിയാണ് ബറോസ് ഒരുക്കിയിരിക്കുന്നത്. തിയറ്ററിൽ മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്.