ആര്യയ്ക്കൊപ്പം വമ്പൻ ആക്ഷനുമായി മഞ്ജു വാരിയർ; ‘മിസ്റ്റർ എക്സ്’ ടീസർ

Mail This Article
ആര്യയും മഞ്ജു വാരിയറും പ്രധാന വേഷത്തിലെത്തുന്ന തമിഴ് ആക്‌ഷൻ ത്രില്ലർ ‘മിസ്റ്റർ എക്സ്’ ടീസർ എത്തി. അസുരൻ, തുനിവ് എന്നീ ചിത്രങ്ങൾക്കുശേഷം മഞ്ജു അഭിനയിക്കുന്ന മൂന്നാമത്തെ തമിഴ് ചിത്രമാണ് മിസ്റ്റർ എക്സ്. മനു ആന്ദ് ആണ് സംവിധാനം. ആര്യയ്ക്കൊപ്പം ഗൗതം കാർത്തിക്, ശരത്കുമാർ, അനഘ, അതുല്യ രവി, റെയ്സ വിൽസൺ എന്നിവരും പ്രധാനവേഷങ്ങളിലെത്തുന്നു.
പ്രിൻസ് പിക്ചേഴ്സ് ആണ് നിർമാണം. വിഷ്ണു വിശാലിനെ നായകനാക്കി ഒരുക്കിയ എഫ്ഐആറിനു ശേഷം മനു സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. വൻ ബജറ്റിലൊരുങ്ങുന്ന സിനിമ ഇന്ത്യ, ഉഗാണ്ട, ജോര്‍ജിയ എന്നിവിടങ്ങളിലായാണ് ചിത്രീകരിച്ചത്.
സ്റ്റണ്ട് സിൽവയാണ് ആക്‌ഷൻ കൊറിയോഗ്രാഫർ, സംഗീതം ദിപു നൈനാൻ തോമസ്, പ്രൊഡക്‌ഷൻ ഡിസൈനർ രാജീവൻ.