ഓപ്പറേഷന്റെ മരവിപ്പിൽ കണ്ട നനഞ്ഞ കുഞ്ഞുമുഖം: മകന്റെ നേട്ടത്തിൽ മഞ്ജു സുനിച്ചൻ

Mail This Article
മകന്റെ സ്കൂൾ ജീവിതം പൂർത്തിയാകുന്ന നിമിഷത്തിൽ വികാരനിർഭരമായ കുറിപപ്ുമായി നടി മഞ്ജു സുനിച്ചൻ. അമ്മയെന്ന നിലയിൽ ഏറെ സന്തോഷവും അഭിമാനവുമുള്ള നിമിഷമാണിതെന്ന് മകനൊപ്പമുള്ള ചിത്രം പങ്കുവച്ച് മഞ്ജു കുറിച്ചു.
‘‘14 വർഷത്തെ സ്കൂൾ ജീവിതം അവസാനിപ്പിച്ച് എന്റെ ബെർണാച്ചൻ പുറത്തേക്ക്. ഒരു അമ്മ എന്ന നിലയിൽ സന്തോഷവും അഭിമാനവും. ഓപ്പറേഷന്റെ മരവിപ്പിൽ കണ്ട നനഞ്ഞ കുഞ്ഞു മുഖം. സ്നേഹം മാത്രം ബെർണാച്ചു.’’–മഞ്ജു സുനിച്ചന്റെ വാക്കുകൾ.
മഞ്ജുവിനെ പോലെ തന്നെ മഞ്ജുവിന്റെ കുടുംബവും പ്രേക്ഷകര്‍ക്ക് സുപരിചിതരാണ്. ‘വെറുതെ അല്ല ഭാര്യ’ എന്ന റിയാലിറ്റി ഷോയിലൂടെ മഞ്ജുവിന്റെ ഭര്‍ത്താവ് സുനിച്ചനും മകന്‍ ബെര്‍ണാര്‍ഡുമെല്ലാം പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടവരായി മാറിയിരുന്നു.