തല്ലോടു തല്ല്! വീണ്ടും പാട്ടുമായി ടൊവിനോയുടെ തല്ലുമാല, വിഡിയോ
Mail This Article
ടോവിനോ തോമസ് നായകനായെത്തിയ ‘തല്ലുമാല’യിലെ തല്ലുമാലപ്പാട്ട് പ്രേക്ഷകർക്കരികിൽ. മു.രിയുടെ വരികൾക്ക് വിഷ്ണു വിജയ് ഈണമിട്ട ഗാനമാണിത്. ഹൃത്വിക് ജയകൃഷ്, നേഹ ഗിരീഷ്, ഇഷാന്‍ സനില്‍, തേജസ് കൃഷ്ണ എന്നിവര്‍ക്കൊപ്പം വിഷ്‍ണു വിജയ്‍യും ചേര്‍ന്നാണ് ഗാനം ആലപിച്ചത്.
പേര് പോലെ തന്നെ തല്ലിന്റെ ദൃശ്യങ്ങളാണ് ഗാനരംഗത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്. ചുരുങ്ങിയ സമയത്തിനകം ശ്രദ്ധിക്കപ്പെട്ട പാട്ടിനു മികച്ച പ്രതികരണങ്ങളും ലഭിക്കുന്നു. പാട്ട് ഇപ്പോൾ ട്രെൻഡിങ്ങിലാണ്. ചിത്രത്തിലെ നേരത്തേ പുറത്തിറങ്ങിയ പാട്ടുകളും പ്രേക്ഷകസ്വീകാര്യത നേടിയിരുന്നു.
ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത ചിത്രമാണ് ‘തല്ലുമാല’. മുഹ്‌സിന്‍ പരാരിയും അഷ്‌റഫ് ഹംസയും ചേര്‍ന്ന് കഥയൊരുക്കിയ ചിത്രം ആഷിക് ഉസ്മാന്‍ നിര്‍മിച്ചിരിക്കുന്നു. കല്യാണി പ്രിയദർശൻ, ലുക്മാന്‍, ചെമ്പന്‍ വിനോദ് ജോസ് തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഛായാഗ്രഹണം ജിംഷി ഖാലിദ്. എഡിറ്റിങ് നിഷാദ് യൂസഫ്.