വിവാദങ്ങൾ പുകയുമ്പോഴും കത്തിക്കയറി പത്താനിലെ പാട്ട്; ദീപികയിൽ കണ്ണുടക്കി ആരാധകർ, യൂട്യൂബിൽ തരംഗം
Mail This Article
വസ്ത്രധാരണത്തിന്റെ പേരിൽ വിവാദത്തിലായ പത്താനിലെ ‘ബേഷറം രംഗ്’ പാട്ട് പ്രേക്ഷകരുടെ എണ്ണത്തിൽ റെക്കോർഡിടുന്നു. ദീപിക പദുക്കോണും ഷാറുഖ് ഖാനും ഒന്നിച്ചെത്തിയ പാട്ട് 3 ദിവസം കൊണ്ട് അഞ്ചരക്കോടിയോളം പ്രേക്ഷകരെയാണു വാരിക്കൂട്ടിയത്. പുറത്തിറങ്ങിയപ്പോൾ മുതൽ ട്രെൻഡിങ്ങിൽ തുടരുന്ന ഗാനത്തിനു മികച്ച പ്രതികരണങ്ങളും ലഭിക്കുന്നു. ശിൽപ റാവു, കരാലിസ മൊണ്ടേരിയോ, വിശാൽ, ശേഖർ എന്നിവർ ചേർന്നാണു ഗാനം ആലപിച്ചത്. ദീപികയുടെ ഹോട്ട് ലുക്കാണ് പാട്ടിന്റെ മുഖ്യാകർഷണം.
അതേസമയം, പാട്ടിലെ ദീപികയുടെ വസ്ത്രം ചൂണ്ടിക്കാണിച്ച് വിമർശനങ്ങളും പ്രതിഷേധങ്ങളും ചൂടുപിടിച്ചിരിക്കുകയാണ്. പാട്ടിൽ ദീപിക ധരിച്ചിരിക്കുന്ന ബിക്കീനിയുടെ നിറമാണ് പ്രതിഷേധത്തിനു കാരണം. ദീപികയുടെ വസ്ത്രധാരണം പ്രതിഷേധാർഹമാണെന്നും ഗാനം ചിത്രീകരിച്ചത് ‘മലിനമായ മാനസികാവസ്ഥ’യിൽ നിന്നാണെന്നും മധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോത്തം മിശ്ര പ്രതികരിച്ചിരുന്നു.
വീര്‍ ശിവജി എന്ന സംഘടനയിലെ അംഗങ്ങള്‍ ഷാറുഖ് ഖാന്റെയും ദീപിക പദുക്കോണിന്റെയും കോലം കത്തിച്ച് പ്രതിഷേധിച്ചു. ‘ബേഷ്റം രംഗ്’ എന്ന ഗാനം ഹിന്ദുക്കളുടെ വികാരം വ്രണപ്പെടുത്തുന്നുവെന്നും സിനിമ റിലീസ് ചെയ്യാന്‍ അനുവദിക്കരുതെന്നുമാണ് ഇവര്‍ ആവശ്യപ്പെടുന്നത്.
സിദ്ധാര്‍ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘പത്താന്‍’. ജോണ്‍ എബ്രഹാം ചിത്രത്തില്‍ വില്ലനായെത്തുന്നു. ജനുവരി 25 ന് ചിത്രം റിലീസ് ചെയ്യും.