ADVERTISEMENT

ആസിഫ് അലി  നായകനാകുന്ന ‘കെട്ട്യോളാണ് എന്റെ മാലാഖ’യിലെ പുതിയ ഗാനം പുറത്തിറങ്ങി. 'പതിവോ മാറും'.. എന്ന് തുടങ്ങുന്ന ഗാനത്തിന്റെ ലിറിക്കൽ വിഡിയോ ആണ് അണിയറക്കാർ റിലീസ് ചെയ്തത്. വിനായക് ശശികുമാറിന്റെ വരികൾക്ക് വില്യം ഫ്രാൻസിസ് ഈണം പകർന്നിരിക്കുന്നു. നിരഞ്ജ് സുരേഷ് ഗാനം ആലപിച്ചു. നാട്ടിൻപുറത്തെ കുടുംബകാഴ്ചകളും ചിത്രീകരണ ദൃശ്യങ്ങളുമാണ് ഗാനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 

‘പതിവോ മാറും പകലോ വന്നേ ചാരെ

പകരം നൽകാൻ പലതും ഉള്ളം തേടി

നിന്നെ നീയറിയാതെന്നും ഞാനറിയാൻ

ഒരു കണ്ണാടി തുണ്ടായി കണ്ണിൽ കൂടാം ഞാൻ....’ 

ചിത്രത്തിലെ മറ്റൊരു ഗാനം നേരത്തെ റിലീസ് ചെയ്തിരുന്നു. വില്യം ഫ്രാൻസിസ് സംഗീതം നൽകി ആലപിച്ച നാടൻ ശീലുള്ള ഗാനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. നിസാം ബഷീറിന്റെ സംവിധാനത്തിലൊരുങ്ങിയ ചിത്രത്തിൽ ആസിഫ് അലിയുടെ മകൻ ആദം അലിയും അഭിനയിക്കുന്നു. പുതുമുഖ താരം വീണ നായരാണ് ആസിഫിന്റെ നായിക.

മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ, ജസ്റ്റിൻ സ്റ്റീഫൻ, വിച്ചു ബാലമുരളി എന്നിവർ ചേർന്നാണ് സിനിമയുടെ നിർമാണം. ഫർഹാൻ ഫാസിൽ, മുകേഷ്, ലാൽ ജൂനിയർ, സംയുക്ത മേനോൻ, കേതകി നാരായൺ  തുടങ്ങിയവർ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അജി പീറ്റർ തങ്കത്തിന്റേതാണ് തിരക്കഥ.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com