ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

ദുൽഖർ സൽമാനെ നായകനാക്കി അനൂപ് സത്യൻ സംവിധാനം ചെയ്യുന്ന ‘വരനെ ആവശ്യമുണ്ട്’ എന്ന ചിത്രത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി. നീണ്ട ഇടവേളയ്ക്കു ശേഷം സുരേഷ് ഗോപിയും ശോഭനയും ഒരുമിക്കുന്ന ചിത്രമാണിത്. ഗാനരംഗത്തിൽ ഇരുവരും പ്രത്യക്ഷപ്പെടുന്നുണ്ട്. വർഷങ്ങൾക്കു ശേഷം നകുലനെയും ഗംഗയെയും ഒരുമിച്ചു കണ്ടതിന്റെ സന്തോഷത്തിലാണ് ആരാധകർ. സുരേഷ് ഗോപിക്കും ശോഭനയ്ക്കുമൊപ്പം ദുൽഖർ സൽമാനും കല്യാണി പ്രിയദർശനും ഗാനരംഗത്തിലുണ്ട്.  

 

റിലീസ് ചെയ്ത് മണിക്കൂറുകൾക്കകം തന്നെ നിരവധി പേരാണ് ഗാനം കണ്ടത്. അതി മനോഹരമായ കുടുംബ ദൃശ്യങ്ങളാണു പാട്ടിലുള്ളത്. സന്തോഷ് വർമയാണ് ഗാനത്തിന് വരികളൊരുക്കിയത്. അൽഫോൻസ് ജോസഫ് ഈണം പകർന്ന ഗാനം കെ.എസ്.ചിത്രയും കാർത്തിക്കും ചേർന്ന് പാടിയിരിക്കുന്നു. മികച്ച പ്രതികരണമാണ് ഗാനത്തിനു ലഭിക്കുന്നത്. റിലീസ് ചെയ്തു മണിക്കൂറുകൾക്കകം യുട്യൂബ് ട്രെൻഡിങ്ങിൽ ഗാനം ഇടം നേടി. 

 

അതേസമയം, പാട്ടിന്റെ ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിൽ ചർച്ചയായി. ഗാനരംഗത്തിനിടയിൽ പട്ടുസാരിയണിഞ്ഞ് ശോഭന കടന്നു വരുന്നത് അതിമനോഹരമായാണ് ചിത്രീകരിച്ചിരിക്കുന്നതെന്ന് പ്രേക്ഷകർ പറയുന്നു. ആ വരവ് തന്നെ ഗംഭീരം എന്നാണ് ആരാധകരുടെ കമന്റ്. അതിനിടെ, ഗാനരംഗത്തിനിടയിൽ പ്രത്യക്ഷപ്പെട്ട സംവിധായകൻ അനൂപ് സത്യനെയും പ്രേക്ഷകർ കണ്ടെത്തി. 

 

ദുൽഖർ സൽമാൻ ആണ് സിനിമയുടെ നിർമാണം. ദുൽഖറിന്റെ വെഫെയറർ ഫിലിംസിന്റെ ആദ്യ സിനിമയാണിത്. അനൂപ് സത്യൻ സംവിധാനം ചെയ്യുന്ന ആദ്യ സിനിമ, കല്യാണി പ്രിയദർശന്റെ ആദ്യ മലയാള സിനിമ എന്നിങ്ങനെ നിരവധി പ്രത്യേകതകളുള്ള ചിത്രമാണിത്. ഉർവശി, മേജർ രവി, ലാലു അലക്സ്, ജോണി ആന്റണി തുടങ്ങിയവരാണ് സിനിമയിലെ മറ്റ് അഭിനേതാക്കൾ. 

 

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com