കണികാണും നേരം.. കണ്ണനു മുന്നിൽ മോഹിനികളായി കൂട്ടുകാരികൾ!

Mail This Article
കോവിഡ് 19 വീട്ടിൽ ലോക്കാക്കിയെങ്കിലും വിഷു എത്തിയതോടെ എന്തെങ്കിലും ചെയ്യാതെ വയ്യെന്നായി അഞ്ചു കൂട്ടുകാരികൾക്ക്. ഒരുമിച്ച് കാണാനും വഴിയില്ല, കൂട്ടായി എന്തെങ്കിലും ചെയ്യുകയും വേണം. അങ്ങനെയാണ് ‘കണികാണും നേരം..’ മോഹിനിയാട്ടമായി അവതരിപ്പിക്കാൻ എറണാകുളം പനമ്പള്ളിനഗർ സ്വദേശിനി ആര്യ ലക്ഷ്മിയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘം തീരുമാനിക്കുന്നത്.
കേരളത്തിന്റെ സ്വന്തം ആഘോഷത്തിന് നാടിന്റെ കലാരൂപം തന്നെ തിരഞ്ഞെടുക്കുകയായിരുന്നെന്ന് ഇവർ പറയുന്നു. എറണാകുളത്തു നിന്നു മുതൽ കാനഡയിൽ വരെയുള്ള യുവതികൾ കണ്ണനു മുന്നിൽ മോഹിനികളായി എത്തുന്നു. സ്വന്തം വീടും മുറ്റവുമെല്ലാം തന്നെ അരങ്ങായി തിരഞ്ഞെടുത്തായിരുന്നു അവതരണം. ആര്യ ലക്ഷ്മി എറണാകുളം, പ്രസീത കോട്ടയം, മിഥു കാനഡ, വൈശാഖി കൊല്ലം, ശ്വേത എറണാകുളം എന്നിവരാണ് വിഷുവിനായി ഒരുക്കിയ ഈ വിഡിയോയിൽ എത്തുന്നത്. തൃശൂർ സ്വദേശി ഡിയോൺ ആണ് എഡിറ്റിങ്.