മൂന്ന് ഭൂഖണ്ഡങ്ങളിലിരുന്ന് അവരൊന്നിച്ചു, പിറന്നത് ഓണപ്പാട്ട്: വിഡിയോ

Mail This Article
ജീവിക്കുന്നത് മൂന്നു ഭൂഖണ്ഡങ്ങളിലാണെങ്കിലും, ഈ ഓണക്കാലത്ത് ഒന്നിച്ച് ഒരു ഓണപ്പാട്ടൊരുക്കുകയാണ് മൂന്നു മലയാളികൾ. കോവിഡ് കാലത്തെ ഓണം എങ്ങനെ വ്യത്യസ്തമാക്കാം എന്ന ചിന്തയിൽ നിന്നാണ് ‘ഓണവില്ലൊളി’ എന്ന ആൽബം പിറന്നത്. വിവിധ സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളിലൂടെയാണ് ഓണപ്പാട്ട് ആസ്വാദകരിലെത്തുന്നത്.
ഓസ്ട്രേലിയയിലുള്ള അങ്കമാലി സ്വദേശി ഷിബു പോൾ, ആഫ്രിക്കയിലെ ടാൻസാനിയയിലുള്ള നൂറനാട് സ്വദേശി ശ്രീകുമാർ ഇടപ്പോൺ, പത്തനംതിട്ട സ്വദേശി അഭിലാഷ് നാരങ്ങാനം എന്നിവരാണ് ഓണപ്പാട്ടിന്റെ പിന്നണിയിൽ. സമൂഹമാധ്യമങ്ങളിലൂടെയാണ് പാട്ടിനെ സ്ബന്ധിച്ചുള്ള ചർച്ചകൾ നടന്നത്. ഓസ്ട്രേലിയയിലെ ബ്രിസ്ബെയിനിലുള്ള ഷിബു പോളാണ് ആൽബം നിർമിച്ചിരിക്കുന്നതും അഭിനയിച്ചതും. ദൃശ്യങ്ങളിൽ കുറെയേറെ ചിത്രീകരിച്ചതും ഓസ്ട്രേലിയയിലാണ്.
ഗാനരചന നിർവഹിച്ചിരിക്കുന്നത് ശ്രീകുമാർ ഇടപ്പോൺ ആണ്. കോവിഡ് ദുരിത കാലത്ത് മലയാളക്കരയിൽ ഓണമെത്തുമ്പോൾ എന്തു ചെയ്യാനാവും എന്ന ചിന്തയിൽ നിന്നാണ് ‘ഓണവില്ലൊളി’ എന്ന ആൽബത്തിന്റെ പിറവി. എഡിറ്റിങ് ഉൾപ്പെടെയുള്ള ജോലികൾ നടന്നത് കേരളത്തിലാണ്. വ്യത്യസ്ത ഇടങ്ങളിലായിരിക്കുമ്പോഴും ഓണം എന്ന സങ്കൽപം മലയാളിയെ ഒന്നിപ്പിക്കുന്നു എന്ന് ബോധ്യപ്പെടുത്തുകയാണ് ഈ ഗാനം.