മിനി എന്ന മിൻമിനിക്ക് ഇന്ന് പിറന്നാൾ; സ്നേഹ സമ്മാനവുമായി സുഹൃത്തുക്കൾ
Mail This Article
ഗായിക മിന്‍മിനിക്ക് പിറന്നാൾ ആശംസകൾ നേർന്ന് സുഹൃത്തുക്കൾ ഒരുക്കിയ സ്നേഹാദര വിഡിയോ ശ്രദ്ധേയമാകുന്നു. വിവിധ ഭാഷകളിലായി നിരവധി ഹിറ്റുകൾ പാടിത്തന്ന ഗായികയാണ് മിൻമിനി. എങ്കിലും 'ചിന്ന ചിന്ന ആസൈ' എന്ന ഒറ്റ പാട്ടിലൂടെയാണ് ഗായിക അന്നും ഇന്നും അറിയപ്പെടുന്നത്. പിറന്നാൾ സമ്മാനമായി സുഹൃത്തുക്കൾ ഒരുക്കിയ വിഡിയോയും ഒപ്പം പങ്കുവച്ച കുറിപ്പും ഇപ്പോൾ സമൂഹമാധ്യമലോകത്തിൽ ശ്രദ്ധേയമാവുകയാണ്.
‘പല ഭാഷകളിൽ, പല ഭാവങ്ങളിൽ, പല ദേശങ്ങളിൽ പ്രശസ്ത ഗാനങ്ങളായി നിറഞ്ഞ സ്വരം... മലയാളത്തിന്റെ മിനി, തമിഴിന്റെ മിൻമിനിയായി പിന്നെ തെലുങ്ക്, കന്നഡ, ഹിന്ദി , ഒറിയ, ബഡുഗ എന്നിങ്ങനെ മൊഴിവരമ്പുകൾ കടന്ന് വളർന്നു. വി.ദക്ഷിണാമൂർത്തി, എം.എസ്. വിശ്വനാഥൻ, കെ.രാഘവൻ, എം.കെ. അർജുനൻ, ജോബ് & ജോർജ്, ശ്യാം എന്നിങ്ങനെ പഴയ തലമുറയിൽ തുടങ്ങി ദീപക് ദേവ്, ബിജിബാൽ, ഗോപിസുന്ദർ, മെജോ ജോസഫ്, ആനന്ദ് മധുസൂദനൻ എന്നീ പുതിയ തലമുറയിലെ സംഗീതസംവിധായകർക്കു വേണ്ടിയും എത്രയോ ഹിറ്റ് സിനിമാ, സിനിമേതരഗാനങ്ങൾ പാടിയെങ്കിലും 'ചിന്ന ചിന്ന ആസൈ' എന്ന ഒരൊറ്റ ഗാനവും അതിന്റെ ഹിന്ദി, തെലുങ്ക് ഭാഷാന്തരങ്ങളുമാണ് മിൻമിനിയുടേതായി എവിടെയും ആവർത്തിക്കപ്പെടുന്നത്.
മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലെ സിനിമകൾക്കായി മിൻമിനി പാടിയിട്ടുള്ള വിവിധ ശ്രേണിയിലുള്ള ഏതാനും ഹിറ്റ് ഗാനങ്ങൾ ഓർമ്മിക്കുകയും അവ ആസ്വാദകരെ ഓർമ്മിപ്പിക്കുകയും അങ്ങനെ അവരുടെ ഈ ജന്മദിനത്തിൽ സ്നേഹാദരങ്ങൾ നിറയുന്നൊരു സമ്മാനമായി ഈ വിഡിയോ സമർപ്പിക്കുകയും ചെയ്യുന്നു’.
മിന്‍മിനിയുടെ പാട്ടുകളിലൂടെ....
ഇഞ്ചി ഇടുപ്പഴകാ– കമൽഹാസൻ, എസ്.ജാനകി, മിൻമിനി– ഇളയരാജ
ചിന്നി ചിന്നി ആശാ – മിൻമിനി– എ.ആർ.റഹ്മാന്‍
പാതിരാവായി– മിൻമിനി– എസ്.ബാലകൃഷ്ണന്‍
പാർക്കാതേ പാർക്കാതേ– മിൻമിനി– എ.ആര്‍.റഹ്മാന്‍
ഏമണ്ടി ഏവീ - മിൻമിനി - എം.എം.കീരവാണി
വെള്ളിത്തിങ്കള്‍ പൂങ്കിണ്ണം -യേശുദാസ്, മിൻമിനി- ജോൺസൺ
മുത്താലമ്മാ എൻ മുത്താലമ്മാ - മനോ, മിൻമിനി- ഇളയരാജ
കോകിലമ്മ പാട്ടു പാഡേ- മിൻമിനി– വിദ്യാസാഗർ
കാക്ക പൂച്ച - മിൻമിനി, കോറസ്- ഇളയരാജ
കുറുക്കു പാതൈയിലേ - എസ്.പി.ബാലസുബ്രഹ്മണ്യം, മിൻമിനി - ഇളയരാജ
തതികിന തോം - മനോ, ചിത്ര, മിൻമിനി - രാജ്
കുഞ്ഞുപാവയ്ക്കിന്നല്ലോ - എം.ജി.ശ്രീകുമാർ, മിൻമിനി, സി.ഒ.ആന്റോ - എസ്.പി.വെങ്കടേഷ്
സംബോ സംബോ - മിൻമിനി, ശുഭ- എ.ആർ.റഹ്മാൻ
ഇദ്ദരി മുദ്ദുല - എസ്.പി.ബാലസുബ്രഹ്മണ്യം, മിൻമിനി - വിദ്യാസാഗർ
സ്വരംവയമായ് - യേശുദാസ്, മിൻമിനി - എസ്.പി.വെങ്കടേഷ്
ഇന്ദിരയോ ഇവൾ സുന്ദരിയോ - മിൻമിനി, സുനന്ദ- എ.ആർ.റഹ്മാൻ
ഇൺട ഇൺട - മനോ, മിൻമിനി - വിദ്യാസാഗർ
വൃന്ദാവന ഗീതം - മാർക്കോസ്, മിൻമിനി - എസ്.പി.വെങ്കടേഷ്
അടി പൂങ്കുയിലേ- മനോ, മിൻമിനി- ഇളയരാജ
കാട്ടുവേയഗമ്മാ - മിൻമിനി - ശ്രീ ചക്രവർത്തി
നീലരാവിൽ ഇന്ന് - യേശുദാസ്s, മിൻമിനി - ജോൺസൺ
അൻപേ വാ അൻപേ വാ - മിൻമിനി- ഇളയരാജ
നടിജാമുലോ - എസ്.പി.ബാലസുബ്രഹ്മണ്യം, മിൻമിനി - വിദ്യാസാഗർ
സൗപർണികാമൃത - മിൻമിനി- രവീന്ദ്രൻ
ഓഹോഹോ പൂങ്കുയിലേ - മിൻമിനി - എസ്.എ. റജികുമാർ
ഏമണ്ടോയ് വച്ചാരാ - എസ്.പി.ബാലസുബ്രഹ്മണ്യം, മിൻമിനി- വിദ്യാസാഗർ
നിലാക്കുടമേ നിലാക്കുടമേ - ജയചന്ദ്രൻ, മിൻമിനി - ദീപക് ദേവ്
മെദുവാ തന്തിയടിച്ചാനേ - മനോ, മിൻമിനി - ഇളയരാജ
കിലകിലലാ കോകിലാലാ - മനോ, മിൻമിനി - എ.ആർ.റഹ്മാൻ
ഊഞ്ഞാൽ ഉറങ്ങി- മിൻമിനി- ജോൺസൺ
കാറ്റ്ര് പൂവൈ പാർത്ത് - എസ്.പി.ബാലസുബ്രഹ്മണ്യം, മിൻമിനി- ഇളയരാജ
നവ്വുന്തിരോയ് - എസ്.പി.ബാലസുബ്രഹ്മണ്യം, മിൻമിനി - ശ്രീ ചക്രവർത്തി
കൺമണിയേ കൺമണിയേ- മിൻമിനി- ഗോപി സുന്ദർ