വയസ്സ് 77! ചുറുചുറുക്കോടെ ചുവടുവച്ച് ടി.ജി. രവി; വിഡിയോ

Mail This Article
സുഹൃത്തുക്കൾക്കൊപ്പം ചുവടുവച്ച് നടൻ ടി.ജി.രവി. ‘പ്രഭു’ എന്ന സിനിമയിലെ ‘ഇന്നീ തീരും തേടും തിരയുടെ പാട്ടിൽ...’ എന്ന ഗാനത്തിനാണ് ടി.ജി.രവിയുടെ അതിഗംഭീര ചുവടുകൾ. കൊറിയോഗ്രഫര്‍ സജ്‍ന നജാം ആണ് ടി.ജി രവിയുടെ ഡാൻസ് വിഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിരിക്കുന്നത്.
ചുരുങ്ങിയ സമയത്തിനകം തന്നെ ടി.ജി.രവിയുടെ ഡാൻസ് വിഡിയോ സമൂഹമാധ്യമങ്ങളിൽ ചർച്ചാവിഷയമായി. പ്രായമൊക്കെ വെറും നമ്പറാണെന്ന് അദ്ദേഹം തെളിയിച്ചിരിക്കുകയാണെന്നാണ് ആരാധകപക്ഷം.
77ാം വയസ്സിലെ ടി.ജി.രവിയുടെ ചുറുചുറുക്കോടെയുള്ള ചുവടുകൾ ഏറെ പ്രചോദനം പകരുന്നു എന്നും ആരാധകർ കുറിച്ചു. നിരവധി പേരാണ് താരത്തിന്റെ ഡാൻസ് വിഡിയോ ഷെയർ ചെയ്തിരിക്കുന്നത്.