ഗ്ലാമർ ലുക്കിൽ തകർപ്പൻ ഡാൻസുമായി മാളവിക മേനോൻ; വിഡിയോ
Mail This Article
യുവതാരം മാളവിക മേനോൻ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച ഡാൻസ് വിഡിയോ ശ്രദ്ധേയമാകുന്നു. ഗ്ലാമർ ലുക്കിൽ തകർപ്പൻ ചുവടുകളുമായാണ് താരം എത്തിയത്. മാളവികയുടെ അസാമാന്യ മെയ്‌വഴക്കവും ചടുലമായ പ്രകടനവും ചുരുങ്ങിയ സമയത്തിനകം ശ്രദ്ധേയമായി. മികച്ച പ്രതികരണങ്ങളാണു നൃത്ത വിഡിയോയ്ക്കു ലഭിക്കുന്നത്.
ഷോർട്സും ക്രോപ് ടോപ്പും ധരിച്ചു ചുവടുവയ്ക്കുന്ന മാളവികയുടെ ലുക്കും ആരാധകർക്കിടയിൽ ചർച്ചയായിരിക്കുകയാണിപ്പോൾ. സമൂഹമാധ്യമങ്ങളില്‍ ഏറെ സജീവമായ മാളവിക മേനോൻ ഇതിനു മുൻപും നൃത്ത വിഡിയോകൾ പോസ്റ്റ് ചെയ്തിട്ടുണ്ട്.
2012ല്‍ പുറത്തിറങ്ങിയ നിദ്ര എന്ന സിനിമയിലൂടെ അഭിനയരംഗത്തേക്ക് എത്തിയ നടിയാണ് മാളവിക. തുടർന്ന് ഞാന്‍ മേരിക്കുട്ടി, ജോസഫ്, പൊറിഞ്ചു മറിയം ജോസ്, എടക്കാട് ബറ്റാലിയന്‍, അല്‍ മല്ലു തുടങ്ങിയ സിനിമകളിലും വേഷമിട്ടു. ‘ആറാട്ട്’ എന്ന മോഹൻലാൽ ചിത്രത്തിലും താരം അഭിനയിച്ചിട്ടുണ്ട്.