മുൻ റോളർ സ്കേറ്റിങ് ചാംപ്യൻ നട്ടാശേരി സജി ചികിത്സാ സഹായം തേടുന്നു

Mail This Article
കോട്ടയം ∙ കോട്ടയത്തെ ആദ്യകാല റോളർ സ്കേറ്റിങ് ചാംപ്യൻ, കരാട്ടെയിൽ ബ്ലാക്ക് ബെൽറ്റ്, മികച്ച കരാട്ടെ പരിശീലകനും. കോട്ടയം നട്ടാശേരി സ്വദേശി വി.സി. സജി (58)യുടെ കഴിഞ്ഞകാലത്തെ തിളക്കമാർന്ന ജീവിത പാഠങ്ങളാണ് ഇവ. ഇപ്പോൾ ഇരുവൃക്കകളും തകരാറിലാണ്. ഉടൻ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വേണമെന്നാണ് ഡോക്ടർമാരുടെ ഉപദേശം.
സാമ്പത്തികമായി ബുദ്ധിമുട്ടിലായ സജി ജീവിതം തിരികെ പിടിക്കാൻ സുമനസ്സുകളുടെ സഹായം തേടുന്നു. 8 വർഷമായി രോഗം പിടിപെട്ടിട്ട്. നാലര വർഷമായി ഡയാലിസിസ് ചെയ്തു വരുകയാണ്. ജോലിക്ക് പോകാൻ പറ്റാത്ത സാഹചര്യം. ഇപ്പോൾ മാസന്തോറും ഭീമമായ തുക ചികിത്സയ്ക്കായി ചെലവാകുന്നുണ്ട്. തുച്ഛമായ വരുമാനമുള്ള കുടുംബത്തിനു താങ്ങാനാകുന്നതിലും അപ്പുറമാണ് ചികിത്സാ ചെലവുകൾ. ശസ്ത്രക്രിയ നടക്കണമെങ്കിൽ ഉദാരമതികളായവരുടെ സഹായം ഉണ്ടെങ്കിലേ കഴിയു.
മേൽവിലാസം:
V.C.Saji
Padinjare Vizhanikattu
Perumbailladu , Nattassery S.H. Mount
kottayam. pin-686006.
ബാങ്ക് അക്കൗണ്ട് വിശദാശങ്ങൾ:
V.C.Saji
SBI Kumaranalloor Branch
A/C No. 67212245218
IFSC-SBIN0070677
GeoglePay- 9526294435