ADVERTISEMENT

ന്യൂഡൽഹി ∙ പരിസ്ഥിതി ആഘാത വിലയിരുത്തൽ (ഇഐഎ) വിജ്ഞാപനത്തിന്റെ കരടുഭേദഗതിയിൽ വീണ്ടും പൊതുജനാഭിപ്രായം തേടുന്നു. ഡിസംബർ 15 വരെ അഭിപ്രായം അറിയിക്കാം. മലയാളം ഉൾപ്പെടെ 22 പ്രാദേശികഭാഷകളിൽ പരിഭാഷ പ്രസിദ്ധീകരിച്ചത് കഴിഞ്ഞ ദിവസമാണ്. 

പരിസ്ഥിതി ആഘാത പഠനവ്യവസ്ഥകൾ ലഘൂകരിക്കാൻ കേന്ദ്രം പുറപ്പെടുവിച്ച കരടുവിജ്ഞാപനത്തെച്ചൊല്ലി ഏറെ വിവാദമുയർന്നിരുന്നു. 2020 ൽ ലോക്ഡൗൺ പ്രഖ്യാപിക്കുന്നതിനു 2 ദിവസം മുൻപ് മാർച്ച് 23ന് ആണു കരടു പുറത്തിറക്കിയത്. പിന്നീട് കോടതി നിർദേശം അനുസരിച്ച്, അഭിപ്രായം തേടാനുള്ള തീയതി 2020 ഓഗസ്റ്റ് 11 വരെ നീട്ടി. 

പ്രാദേശികഭാഷയിൽ കരടു പ്രസിദ്ധീകരിച്ച്, ജനാഭിപ്രായം തേടിയ ശേഷമേ വിജ്ഞാപനം ചെയ്യാവൂ എന്നു പരിസ്ഥിതി മന്ത്രാലയത്തോടു കർണാടക ഹൈക്കോടതി നിർദേശിച്ചിരുന്നു. 

എങ്ങനെ അഭിപ്രായം രേഖപ്പെടുത്താം?

bit.ly/eianotification2020 എന്ന ലിങ്കിൽ പോയാൽ മലയാളത്തിൽ കരടുഭേദഗതി വായിക്കാം. eia2020-moefcc@gov.in എന്ന ഇമെയിലിലോ Secretary, Ministry of Environment, Forest and Climate Change, Indira Paryavaran Bhawan, Jor Bagh Road, Aliganj, New Delhi-110003 എന്ന വിലാസത്തിലോ നിർദേശങ്ങളും അഭിപ്രായങ്ങളും അയയ്ക്കാം. 

English Summary: Draft EIA Notification

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com