രാമകൃഷ്ണ മിഷൻ വൈസ് പ്രസിഡന്റ് സ്വാമി പ്രഭാനന്ദ സമാധിയായി

Mail This Article
കൊൽക്കത്ത ∙ രാമകൃഷ്ണമഠത്തിന്റെയും രാമകൃഷ്ണ മിഷന്റെയും വൈസ് പ്രസിഡന്റ് സ്വാമി പ്രഭാനന്ദ (91) സമാധിയായി. ഏതാനും മാസങ്ങളായി ചികിത്സയിലായിരുന്നു. സംസ്കാരം ബേലൂർ മഠത്തിൽ നടത്തി.
ഇപ്പോൾ ബംഗ്ലദേശിലുള്ള അഖൗരയിൽ 1931 ഒക്ടോബറിൽ ജനിച്ച ഇദ്ദേഹം 1958ൽ മിഷന്റെ നരേന്ദപുർ കേന്ദ്രത്തിൽ ചേർന്നു. 1966ൽ സ്വാമി വിശ്വേശ്വരാനന്ദിൽനിന്നു സന്യാസം സ്വീകരിച്ചു. 2012ലാണ് രാമകൃഷ്ണമഠത്തിന്റെയും മിഷന്റെയും വൈസ് പ്രസിഡന്റാകുന്നത്.
ഇംഗ്ലിഷിലും ബംഗാളിഭാഷയിലും ഒട്ടേറെ പുസ്തകങ്ങൾ രചിച്ചിട്ടുള്ള ഇദ്ദേഹത്തിന്റെ ശ്രമഫലമായാണു രാമകൃഷ്ണ സംഗ്രഹ മന്ദിർ എന്ന മ്യൂസിയവും ആർക്കൈവും സ്ഥാപിച്ചത്. സ്വാമി പ്രഭാനന്ദയുടെ വേർപാടിൽ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി അനുശോചിച്ചു.
English Summary: Ramakrishna Mission vice president Swami Prabhananda passes away