സിഖ് കൂട്ടക്കൊല: ജഗദീഷ് ടൈറ്റ്ലർക്ക് എതിരെ കുറ്റപത്രം

Mail This Article
ന്യൂഡൽഹി ∙ ഇന്ദിരാഗാന്ധിയുടെ വധത്തിനു പിന്നാലെ ഡൽഹിയിൽ നടന്ന സിഖ് കൂട്ടക്കൊലയ്ക്കിടയിൽ പുൽ ബംഗഷ് ഗുരുദ്വാരയിൽ തീയിട്ട് 3 പേരെ കൊലപ്പെടുത്തിയ സംഭവത്തിൽ കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ ജഗദീഷ് ടൈറ്റ്ലർക്ക് എതിരെ സിബിഐ കുറ്റപത്രം സമർപ്പിച്ചു. 1984 നവംബർ ഒന്നിന് നടന്ന അക്രമസംഭവത്തിൽ താക്കൂർ സിങ്, ബാദൽ സിങ്, ഗുരുചരൺ സിങ് എന്നിവരാണ് കൊല്ലപ്പെട്ടത്. അക്രമികളെ ഇതിന് പ്രേരിപ്പിച്ചത് ടൈറ്റ്ലർ ആണെന്ന് കുറ്റപത്രം വ്യക്തമാക്കുന്നു. കേസ് ജൂൺ 2ന് കോടതി പരിഗണിക്കും.
കേസിൽ ടൈറ്റ്ലർക്ക് (79) ക്ലീൻചിറ്റ് നൽകിക്കൊണ്ട് 3 റിപ്പോർട്ടുകൾ സിബിഐ നൽകിയിരുന്നെങ്കിലും അതെല്ലാം കോടതി തള്ളിക്കളഞ്ഞു. 2015 ഡിസംബർ 4ന് ആണ് കോടതി നിർദേശപ്രകാരം അന്വേഷണം വീണ്ടും ആരംഭിച്ചത്. കോടതിയുടെ നിരീക്ഷണത്തിലാണ് അന്വേഷണം നടന്നത്.
English Summary : Charge sheet against Jagdish Tytler on Sikh Massacre