സൈബർ തട്ടിപ്പ്: ബ്ലോക്ക് ചെയ്തത് 1.4 ലക്ഷം മൊബൈൽ
Mail This Article
ന്യൂഡൽഹി ∙ സൈബർ തട്ടിപ്പുകളിൽ ഉപയോഗിച്ച 1.4 ലക്ഷം മൊബൈൽ ഹാൻഡ്സെറ്റുകൾ ഇതുവരെ ബ്ലോക്ക് ചെയ്തതായി കേന്ദ്രം അറിയിച്ചു. ഫോണിന്റെ ഐഎംഇഐ നമ്പറുകൾ ബ്ലോക്ക് ചെയ്താൽ തട്ടിപ്പുകാർക്ക് മറ്റ് സിം കാർഡ് ഉപയോഗിച്ചും ഫോൺ ഉപയോഗിക്കാനാവില്ല.
തട്ടിപ്പുകാരുടെ ഫോൺ നമ്പറുകൾ പൊലീസിന് തത്സമയം നിരീക്ഷിക്കുന്ന ‘പ്രതിബിംബ്’ എന്ന പുതിയ സാങ്കേതികവിദ്യ ഉപയോഗിച്ച് അഞ്ഞൂറോളം അറസ്റ്റ് നടന്നുവെന്നും 3.08 ലക്ഷം സിം കാർഡുകൾ വിലക്കാനായെന്നും ധനമന്ത്രാലയം അറിയിച്ചു.
സൈബർ തട്ടിപ്പുകളുമായി ബന്ധപ്പെട്ട് ധനമന്ത്രാലയത്തിന്റെ അധ്യക്ഷതയിൽ വിവിധ മന്ത്രാലയങ്ങളുടെയും വകുപ്പുകളുടെയും യോഗം ചേർന്നു. വാണിജ്യ ആവശ്യങ്ങൾക്ക് ബാങ്കുകളും ധനകാര്യസ്ഥാപനങ്ങളും സാധാരണ 10 അക്ക നമ്പറുകൾ ഉപയോഗിക്കുന്നത് അവസാനിപ്പിക്കണമെന്നും പകരം 140 അടക്കമുള്ള സീരീസിലെ നമ്പറുകൾ ഉപയോഗിക്കണമെന്നും ധനമന്ത്രാലയം നിർദേശിച്ചു.