ADVERTISEMENT

ബെംഗളൂരു∙ ലൈംഗിക പീഡനക്കേസിൽ ഉൾപ്പെട്ട ഹാസനിലെ എൻഡിഎ സ്ഥാനാർഥി പ്രജ്വൽ രേവണ്ണയെ ജനതാദൾ (എസ്) സസ്പെൻഡ് ചെയ്തു. ഒട്ടേറെ സ്ത്രീകൾ ഉൾപ്പെട്ട ആയിരക്കണക്കിനു അശ്ലീല വിഡിയോകൾ പുറത്തു വന്നതോടെയാണ് ദേശീയ അധ്യക്ഷൻ ദേവെഗൗഡയുടെ കൊച്ചുമകനും നിലവിലെ എംപിയുമായ പ്രജ്വലിനെതിരെ അച്ചടക്കനടപടി സ്വീകരിക്കാൻ പാർട്ടി നിർബന്ധിതമായത്. 

പീഡനത്തിനിരയായ 5 സ്ത്രീകൾ കർണാടക പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘത്തിന് മൊഴി നൽകി. അശ്ലീല വിഡിയോകൾ ഫൊറൻസിക് പരിശോധനയ്ക്ക് കൈമാറിയിട്ടുണ്ട്. ഹാസനിലെ വോട്ടെടുപ്പ് പൂർത്തിയായതിനു പിന്നാലെ ജർമനിയിലേക്കു കടന്ന പ്രജ്വലിനെ തിരിച്ചെത്തിക്കാൻ ഉടൻ സമൻസ് നൽകുമെന്ന് ആഭ്യന്തര മന്ത്രി ജി.പരമേശ്വര പറഞ്ഞു. 

അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർനടപടി സ്വീകരിക്കുമെന്നും കുറ്റക്കാരനെന്നു തെളിഞ്ഞാൽ പാർട്ടിയിൽ നിന്നു പുറത്താക്കുമെന്നും ദൾ സംസ്ഥാന അധ്യക്ഷൻ കുമാരസ്വാമി വ്യക്തമാക്കി. പാർട്ടി യോഗം നടക്കുന്നതിനിടെ ഹുബ്ബള്ളിയിലെ ഹോട്ടലിനു മുന്നിൽ പ്രതിഷേധിച്ച കോൺഗ്രസ്–ദൾ പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടി. 

English Summary:

Prajwal Revanna suspended from JDS

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com