ADVERTISEMENT

ന്യൂഡൽഹി ∙ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടത്തിൽ 66.14% വോട്ടും രണ്ടാം ഘട്ടത്തിൽ 66.71% വോട്ടും രേഖപ്പെടുത്തിയതായി തിരഞ്ഞെടുപ്പു കമ്മിഷൻ വ്യക്തമാക്കി. ആദ്യഘട്ടത്തിൽ 66.22% പുരുഷന്മാരും 66.07% സ്ത്രീകളും 31.32% ട്രാൻസ്ജെൻഡറുകളും വോട്ടു ചെയ്തു. രണ്ടാംഘട്ടത്തിൽ ഇത് യഥാക്രമം 66.99%, 66.42%, 23.86% എന്നിങ്ങനെയാണ്. 

കേരളത്തിൽ 71.27% ആണ് പോളിങ്. (വീട്ടിൽ വോട്ടു ചെയ്ത 1,80,865 പേരുടെ വോട്ടുകൂടി ഉൾപ്പെടുമ്പോൾ കേരളത്തിൽ ഇത് 72.07% വരും). ആദ്യഘട്ടത്തിൽ കൂടുതൽ പോളിങ് നടന്നത് 3 മണ്ഡലങ്ങളിൽ വോട്ടെടുപ്പു നടന്ന ബംഗാളിലാണ്– 81.91%. കുറവ് 4 മണ്ഡലങ്ങളിൽ പോളിങ് നടന്ന ബിഹാറിൽ – 49.26%. ബംഗാളിലെ ജൽപായ്ഗുഡിയിൽ 83.66% പേർ വോട്ടു ചെയ്തു. 

രണ്ടാംഘട്ടത്തിൽ ഔട്ടർ മണിപ്പുർ മണ്ഡലത്തിലാണ് കൂടുതൽ പോളിങ്– 84.85%. തിരഞ്ഞെടുപ്പു കഴിഞ്ഞ് ദിവസങ്ങളായിട്ടും കണക്കു പുറത്തു വിടാത്തത് പ്രതിഷേധമുയർത്തിയിരുന്നു. കോൺഗ്രസ്, തൃണമൂൽ കോൺഗ്രസ്, ഫോർവേഡ് ബ്ലോക്ക് എന്നീ പാർട്ടികൾ ഇതിനെതിരെ രംഗത്തു വന്നു. ആദ്യ 2 ഘട്ടത്തിലും പോളിങ് ശതമാനം മുൻപത്തേക്കാൾ കുറഞ്ഞത് കാര്യങ്ങൾ മോദി സർക്കാരിന് അനുകൂലമല്ലെന്ന തോന്നലുണ്ടാക്കുമെന്നതിനാലാണ് കമ്മിഷൻ മൗനം പാലിക്കുന്നതെന്ന് ഇവർ ആരോപിച്ചു.

English Summary:

Election commission presented polling percentage in first and second phases

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com