ADVERTISEMENT

മുംബൈ ∙ ‘ആരെ വേണം ? നരേന്ദ്ര മോദിയോ രാഹുൽ ഗാന്ധിയോ?’ പൊതുയോഗത്തിൽ ബിജെപി വനിതാ നേതാവിന്റെ ചോദ്യത്തിന് ‘രാഹുൽ ഗാന്ധി’ എന്നു സദസ്യരുടെ മറുപടി. മഹിളാ മോർച്ച കോലാപുർ ജില്ലാ പ്രസിഡന്റ് ഷൗമിക മഹാദിക്കാണ് വടികൊടുത്ത് അടിവാങ്ങിയത്. ഉത്തരം കേട്ട ഷൗമിക ആദ്യം െചറുതായി ഞെട്ടുന്നതും പിന്നീട് ചിരിയിലൂടെ ലഘൂകരിക്കാൻ ശ്രമിക്കുന്നതും വിഡിയോയിൽ കാണാം. 

കോൺഗ്രസ് സൈബർ വിഭാഗം വിഡിയോ ഏറ്റെടുത്തിരിക്കുകയാണ്. ‘ബിജെപി പ്രവർത്തകരുടെ മൻ കീ ബാത്ത്’ കേൾക്കുക എന്ന കുറിപ്പുമായി കോൺഗ്രസ് മുംബൈ ഘടകം അധ്യക്ഷ വർഷ ഗായ്ക്‌വാഡ് വിഡിയോ എക്സിൽ ഷെയർ ചെയ്തു. ശിവസേന ഷിൻഡെ വിഭാഗത്തിലെ സഞ്ജയ് മണ്ഡലികാണ് കോലാപുരിലെ എൻഡിഎ സ്ഥാനാർഥി. ഛത്രപതി ശിവാജിയുടെ പിൻഗാമിയായ ഷാഹു മഹാരാജാണ് കോൺഗ്രസ് സ്ഥാനാർഥി.

English Summary:

Whom do you prefer - Narendra Modi or Rahul Gandhi? Rahul says the audience; shock for Mahila Morcha leader Shoumika Mahadik

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com