ADVERTISEMENT

ന്യൂഡൽഹി ∙ കോവിഡ് വാക്സീൻ സർട്ടിഫിക്കറ്റിൽനിന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം നീക്കി. തിരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം കാരണമാണെന്നാണ് വിശദീകരണം. മുൻപ് ഗോവ, മണിപ്പുർ, ഉത്തരാഖണ്ഡ്, പഞ്ചാബ്, യുപി നിയമസഭാ തിരഞ്ഞെടുപ്പു വേളകളിലും മോദിയുടെ ചിത്രം ഒഴിവാക്കാൻ കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷൻ നിർദേശം നൽകിയിരുന്നു. 

കോവിഷീൽഡ് വാക്സീനെടുക്കുന്നവരിൽ അപൂർവമായി ഗുരുതര പാർശ്വഫലം ഉണ്ടാകാമെന്ന് ഉൽപാദക കമ്പനി കഴിഞ്ഞദിവസം സ്ഥിരീകരിച്ചതിനു പിന്നാലെയാണ് ചിത്രം നീക്കിയതെന്നു സമൂഹമാധ്യമപ്രചാരണമുണ്ടായിരുന്നു. പ്രിയങ്ക ഗാന്ധിയും അഖിലേഷ് യാദവും ഉൾപ്പെടെ പ്രതിപക്ഷ നേതാക്കൾ ഇതു പ്രചാരണവിഷയമാക്കുകയും ചെയ്തു. വാക്സീൻ കമ്പനികളിൽനിന്ന് ബിജെപി സംഭാവന വാങ്ങിയിരുന്നതായും ഇരുനേതാക്കളും ആരോപിച്ചു. 

English Summary:

Prime Minister Narendra Modi's picture removed from Covid vaccine certificate

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com