ADVERTISEMENT

ഭക്ഷണം കഴിച്ചു കഴിഞ്ഞ ശേഷം, പല്ലിനിടയിലെ അവശിഷ്ടങ്ങള്‍ കളയാന്‍ വേണ്ടിയാണ് ടൂത്ത്പിക്ക്സ് സാധാരണയായി ഉപയോഗിക്കുന്നത്. എന്നാല്‍ അടുക്കളയിലും മറ്റും വേറെയും പല ഉപകാരങ്ങള്‍ക്കും ഇത് ഉപയോഗിക്കാം എന്ന കാര്യം അറിയാമോ? അടുക്കളയിലെ ചില ജോലികള്‍ ജോലികൾ എളുപ്പവും കാര്യക്ഷമവുമാക്കാന്‍ ടൂത്ത്പിക്കുകള്‍ എങ്ങനെ ഉപയോഗിക്കാം എന്ന് നോക്കാം. 

വേവ് നോക്കാന്‍

കേക്കുകൾ, മഫിനുകൾ, ബ്രൗണികൾ എന്നിവ ബേക്ക് ചെയ്യുമ്പോള്‍ ടൂത്ത്പിക്ക്സ് വളരെ ഉപകാരപ്രദമാണ്. ഉള്ളിലെ ഭാഗം വെന്തോ എന്ന് നോക്കാന്‍ ടൂത്ത്പിക്ക്സ് കൊണ്ട് കുത്തി നോക്കാം.

അതില്‍ അവശിഷ്ടങ്ങള്‍ ഒന്നും പറ്റിപ്പിടിച്ചിട്ടില്ല എങ്കില്‍ പൂര്‍ണ്ണമായും വെന്തു എന്ന് മനസ്സിലാക്കാം. ഉണ്ടെങ്കില്‍ അത് പൂര്‍ണ്ണമായും വെന്തിട്ടില്ല എന്നാണര്‍ത്ഥം.

ഭക്ഷണം ഉണ്ടാക്കുമ്പോള്‍

റോളുകളും മറ്റും ഉണ്ടാക്കുമ്പോള്‍ ടൂത്ത്പിക്ക് കുത്തി വയ്ക്കാം. ഇങ്ങനെ ചെയ്യുമ്പോള്‍, അവ ചിതറിപ്പോകാതെ ശരിയായ രൂപത്തില്‍ തന്നെ വെന്തു കിട്ടും. വെന്ത ശേഷം ഇവ എടുത്ത് ഒഴിവാക്കാന്‍ മറക്കരുത്. അതേപോലെ ബർഗറോ ലെയേർഡ് സാൻഡ്‌വിച്ചോ ഒക്കെ കഴിക്കുമ്പോള്‍ നടുവിലൂടെ ഒരു ടൂത്ത്പിക്ക് കയറ്റിയ ശേഷം കഴിച്ചാല്‍ ഉള്ളിലെ ഭാഗങ്ങള്‍ എല്ലാം പലവഴിക്ക് പോകുന്നത് തടയാം,

എണ്ണ ചൂടായോ എന്നറിയാന്‍

എന്തെങ്കിലും വറുക്കാനോ പൊരിക്കാനോ വേണ്ടി എണ്ണ അടുപ്പത്ത് വച്ചാല്‍, അത് പാകത്തിന് ചൂടായോ എന്ന് എങ്ങനെ അറിയും? അതിനായി ഒരു ടൂത്ത്പിക്ക് ഉപയോഗിക്കാം. എണ്ണയിലേക്ക് ഒരു ടൂത്ത്പിക്ക് ഇടുക. അപ്പോള്‍ അതിനു ചുറ്റും കുമിളകൾ രൂപപ്പെടുന്നത് കണ്ടാൽ, എണ്ണ ശരിയായ താപനിലയിലാണെന്ന് മനസ്സിലാക്കാം.

നാരങ്ങനീര് എടുക്കാന്‍

ഒന്നോ രണ്ടോ തുള്ളി നാരങ്ങാനീര് മാത്രമേ ആവശ്യമുള്ളൂ എങ്കില്‍ നാരങ്ങ മുഴുവനായി മുറിക്കേണ്ട ആവശ്യം ഇല്ല. പകുതിയായി മുറിക്കുന്നതിന് പകരം, ഒരു ടൂത്ത്പിക്ക് ഉപയോഗിച്ച് ഒരു ദ്വാരം ഉണ്ടാക്കി ആവശ്യാനുസരണം നീര് പിഴിഞ്ഞെടുക്കുക. പിന്നീട്, അതേ ടൂത്ത്പിക്ക് വീണ്ടും ദ്വാരത്തിലേക്ക് തിരുകി പിന്നീടുള്ള ആവശ്യത്തിനായി ഫ്രിഡ്ജില്‍ സൂക്ഷിക്കാം.

അടുക്കളയിലെ ചെറിയ  വിള്ളലുകൾ വൃത്തിയാക്കാന്‍

ബ്ലെൻഡറുകൾ, ഗ്രേറ്ററുകൾ, കട്ടിംഗ് ബോർഡുകൾ, സ്റ്റൗടോപ്പുകളുടെ അരികുകൾ എന്നിവയിലെ ചെറിയ വിള്ളലുകളില്‍ നിന്ന് ഭക്ഷണ അവശിഷ്ടങ്ങൾ നീക്കം ചെയ്യാൻ ടൂത്ത്പിക്ക് ഉപയോഗിക്കുക. ബേക്കിംഗ് സോഡയിലോ വിനാഗിരിയിലോ മുക്കിയ ടൂത്ത്പിക്ക് ഉപയോഗിച്ചാല്‍ കൂടുതല്‍ വൃത്തിയാകും.

തിളച്ചു തൂവാതെ തടയാന്‍

കറിയും പായസവും സൂപ്പുമെല്ലാം ഉണ്ടാക്കുമ്പോള്‍ തിളച്ചുതൂവി പുറത്തേക്ക് പോകുന്നത് സാധാരണയാണ്. ഇങ്ങനെയുള്ള സന്ദര്‍ഭങ്ങളില്‍ നീരാവി പുറത്തേക്ക് പോകാനായി പാത്രത്തിനും മൂടിക്കും ഇടയിൽ ഒരു ടൂത്ത്പിക്ക് വയ്ക്കുക. നീരാവി പുറത്തേക്ക് പോകാൻ ഒരു ചെറിയ വിടവ് സൃഷ്ടിക്കുന്നതിനാല്‍ തിളച്ചു പുറത്തേക്ക് തൂവുന്നത് ഒരു പരിധിവരെ തടയാം.

English Summary:

Toothpick Kitchen Hacks

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com