ADVERTISEMENT

ചെന്നൈ ∙തൂത്തുക്കുടിയിൽ പൊലീസ് വെടിവയ്പിൽ 13 പേർ മരിച്ചതിൽ യഥാർഥ പ്രതികളെ നിയമത്തിന് കൊണ്ടുവരുന്നതിൽ സിബിഐ ദയനീയമായി പരാജയപ്പെട്ടെന്നു മദ്രാസ് ഹൈക്കോടതി വിലയിരുത്തി. നിരപരാധികളും നിരായുധരുമായ പ്രതിഷേധക്കാർക്കു നേരെ വ്യവസായിയുടെ താൽപര്യം സംരക്ഷിക്കാനാണു വെടിവച്ചതെന്നും നിരീക്ഷിച്ചു. മലിനീകരണത്തെ തുടർ‍ന്ന് സ്റ്റെർലൈറ്റിന്റെ ഫാക്ടറി അടച്ചു പൂട്ടണമെന്ന് ആവശ്യപ്പെട്ട് പ്രദേശവാസികൾ അണിനിരന്ന സമരത്തിനു നേരെ 2018 മേയ് 22നാണ് വെടിവയ്പുണ്ടായത്.

സംഭവത്തെക്കുറിച്ച് അന്വേഷിച്ച ജസ്റ്റിസ് അരുണ കമ്മിഷന്റെ സുപ്രധാന കണ്ടെത്തലുകൾ സിബിഐ റിപ്പോർട്ടിലില്ലാത്തത് ഗുരുതര വീഴ്ചയാണെന്നും ജസ്റ്റിസുമാരായ എസ് എസ് സുന്ദർ, എൻ.സെന്തിൽകുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. ഇത്തരം ഹൃദയശൂന്യമായ സംഭവങ്ങൾ ഒരിക്കലും ആവർത്തിക്കില്ലെന്ന് ഉറപ്പാക്കാനാണു ശ്രമിക്കുന്നതെന്നും കോടതി പറഞ്ഞു. ദേശീയ മനുഷ്യാവകാശ കമ്മിഷൻ അവസാനിപ്പിച്ച കേസ് വീണ്ടും അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സാമൂഹിക പ്രവർത്തകന്റെ ഹർജിയിൽ വാദം കേൾക്കുകയായിരുന്നു കോടതി. 

English Summary:

CBI failed miserably slams High Court

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com