ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

ന്യൂഡൽഹി ∙ ജാർഖണ്ഡ് നിയമസഭാ സ്ഥാനാർഥികളെ ചൊല്ലി ബിജെപിയിൽ കലഹം. ജെഎംഎമ്മിൽനിന്ന് ഈയിടെ രാജിവച്ച് ബിജെപിയിൽ ചേർന്ന മുൻ മുഖ്യമന്ത്രി ചംപയ് സോറൻ, മകൻ ബാബുലാൽ, മുൻ മുഖ്യമന്ത്രി അർജുൻ മുണ്ടയുടെ ഭാര്യ മീര മുണ്ട തുടങ്ങിയവർ 66 സ്ഥാനാർഥികളുടെ ആദ്യപട്ടികയിൽ ഇടംപിടിച്ചതോടെയാണു പ്രവർത്തകരും നേതാക്കളും ഇടഞ്ഞത്. 

ചംപയ് സോറൻ മത്സരിക്കുന്ന സരയ്കെല്ലയിൽ, 2019 ൽ അദ്ദേഹത്തിനെതിരെ മത്സരിച്ച ബിജെപി നേതാവ് ഗണേഷ് മഹാലി രാജിവച്ച്, ജെഎംഎമ്മിൽ ചേർന്നു. ചംപയ് സോറനെതിരെതന്നെ മത്സരിക്കുമെന്നു ഗണേഷ് വ്യക്തമാക്കി. 

ഡുംകയിൽ മുൻ എംപി സുനിൽ സോറനെ നിർത്തിയതിൽ പ്രതിഷേധിച്ചു മുൻ മന്ത്രി ലൂയിസ് മറാൻഡി ജെഎംഎമ്മിൽ ചേർന്നു. ഡുംകയിൽ മത്സരിക്കാനാഗ്രഹിച്ച തന്നെ, ബർഹെയ്ത് മണ്ഡലത്തിൽ ഹേമന്ത് സോറനെതിരെ മത്സരിക്കാൻ പാർട്ടി നിർബന്ധിച്ചതായി അവർ പറഞ്ഞു.

2014 ൽ ഹേമന്ത് സോറനെ, ഡുംക മണ്ഡലത്തിൽ ലൂയിസ് മറാൻഡി തോൽപിച്ചിരുന്നു. പോട്കയിൽ, മീര മുണ്ടയെ സ്ഥാനാർഥിയാക്കിയതിൽ പ്രതിഷേധിച്ച് മുൻ എംഎൽഎ മേനക സർദാർ ബിജെപിയിൽനിന്നു രാജിവച്ചു. 

ജംഷഡ്പുർ ഈസ്റ്റിൽ ഒഡീഷ ഗവർണർ രഘുബ‍ർ ദാസിന്റെ മകന്റെ ഭാര്യ പൂർണിമ ദാസിനെ നിർത്തിയതിലും പ്രതിഷേധമുയർന്നിട്ടുണ്ട്. സീറ്റിൽ കണ്ണുവച്ചിരുന്ന നേതാവായ ശിവ് ശങ്കർ സിങ്, വിമത സ്ഥാനാർഥിയാകാനുള്ള ആലോചനയിലാണ്. മുൻ എംഎൽഎമാരായ ഹസ്റ, കുനാൽ സാരംഗി, ലക്ഷ്മൺ ടുഡു എന്നിവരും ബിജെപിയിൽനിന്നു രാജിവച്ച് ജെഎംഎമ്മിൽ ചേർന്നിട്ടുണ്ട്.

മധുപുരിൽ 2 തവണ എംഎൽഎ ആയിരുന്ന രാജ് പലിവാർ, സീറ്റ് നിഷേധിക്കപ്പെട്ടതോടെ വിമത സ്ഥാനാർഥിയായി മത്സരിക്കാനൊരുങ്ങുകയാണ്. കുകും ദേവി, സത്യാനന്ദ് ഝാ, മിസ്ത്രി സോറൻ തുടങ്ങിയ നേതാക്കളും പ്രതിഷേധിച്ച് ബിജെപി വിട്ടു. 

പ്രതിഷേധം തള്ളി ബിജെപി 

സ്ഥാനാർഥിപ്പട്ടികയ്ക്കെതിരായ പ്രതിഷേധം ഗൗരവുമുള്ളതല്ലെന്നു സംസ്ഥാനത്തു ബിജെപിയുടെ തിരഞ്ഞെടുപ്പു ചുമതല വഹിക്കുന്ന അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ പറഞ്ഞു. സ്ഥാനാർഥിപ്പട്ടിക വരുമ്പോഴുള്ള സ്വാഭാവിക പ്രതികരണമാണിത്. വിമതന്മാരുമായി ചർച്ച നടത്തുമെന്നും അദ്ദേഹം അറിയിച്ചു.

English Summary:

Jharkhand BJP candidate list controversy

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com